സംസ്കൃത സർവ്വകലാശാലയിൽ ഓണാഘോഷ പരിപാടികൾ നടന്നു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾ കാലടി മുഖ്യക്യാമ്പസിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതീകമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയും സിനിമ നടിയുമായ സുരഭി ലക്ഷ്മി മുഖ്യാതിഥിയായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു അധ്യക്ഷത വഹിച്ചു.

സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുൺകുമാർ, ഡോ. എം. സത്യൻ, കാലടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, വിദ്യാര്‍ത്ഥി സേവന വിഭാഗം ഡയറക്ടർ ഡോ. ആര്‍. ശർമ്മിള, സംഘാടക സമിതി ചെയർപേഴ്സൺ എസ്. ചന്ദ്രു, കൺവീനർ ടിനോ ടോമി എന്നിവർ പ്രസംഗിച്ചു. കാലടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ കലാപരിപാടികള്‍, മെഗാ ഓണസദ്യ എന്നിവ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...