തിരുവോണത്തിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവോണ ദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മദ്യവില്‍പ്പനയില്ല. തിരുവോണത്തിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമായി.

കഴിഞ്ഞവര്‍ഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

തിരുവോണ ദിവസം ബാറുകളില്‍ മദ്യവില്‍പ്പന വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബാറുകളിലെ മദ്യകൗണ്ടറുകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നു എക്സൈസ് അറിയിച്ചു. മദ്യക്കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ബാറുകള്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ഇപ്പോള്‍ ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പന നടക്കുന്നത്. എന്നാല്‍, ഇത് രണ്ട് മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച്‌ ഏഴ് മണി വരെ ആക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചതായി ബെവ്‌കോ മാനേജിങ് ഡയറക്‌ടര്‍ സ്‌പര്‍ജന്‍ കുമാര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. മദ്യ വില്‍പ്പനയിലെ മറ്റു നിയന്ത്രണങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ടോക്കണ്‍ സംവിധാനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...