കളക്ടറുടെ വസതിയിൽ ഹരിത കർമ്മ സേനയുടെ ഓണം വിളവെടുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭാ ഹരിത കർമ്മ സേന സ്വന്തം ജൈവവളം ഉപയോഗിച്ച് ചെയ്ത ഫുഡ് സ്കേപ്പിങ്ങിൻ്റെ വിളവെടുപ്പ് തുടങ്ങി. കളക്ടറുടെ ഔദ്യോഗിക വസതിയിൽ നടന്ന വിളവെടുപ്പ് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കൗൺസിലർ മാരായ ഷൈലജ എസ്, എം സി ഷരീഫ്, എ ഡി എം ജ്യോതി ബി, സൂപ്രണ്ട് സജീവ്കുമാർ, കൃഷി ഓഫീസർ ഷീബ എൽ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ് കുമാർ എം പി, തുടങ്ങിയവർ പങ്കെടുത്തു.

ഫുഡ് സ്കേപ്പിംഗ് എന്ന നൂതന ആശയം നഗരത്തിന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പിലും ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലും തൈകൾ നട്ടത്. ജില്ലാ ആസ്ഥാനത്തെ വിവിധ ഓഫീസ് സമുച്ചയങ്ങളിൽ നഗരസഭ സ്ഥാപിച്ച പോർട്ടബിൾ ബയോ ബിന്നിലെ ജൈവ മാലിന്യം ഉപയോഗിച്ച് നിർമ്മിച്ച വളം പാം ബയോഗ്രീൻ മാന്വവർ എന്ന പേരിൽ നഗരസഭ വിപണിയിൽ എത്തിച്ചിരുന്നു. ഈ വളം ഉപയോഗപ്പെടുത്തി കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പിനാണ് തുടക്കമായത്. കൃഷി ഓഫീസിൽ നിന്ന് ലഭിച്ച തൈകൾ നട്ട ഹരിത കർമ്മ സേനയ്ക്ക് പിന്തുണയുമായി ഫാർമേഴ്സ് ക്ലബ്ബും ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....