Tuesday, May 13, 2025 7:18 am

ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പായ്ക്കറ്റില്‍ ഒന്നര അണ്ടിപ്പരിപ്പ് ; വിളിച്ചു പറഞ്ഞ വീട്ടമ്മയ്ക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പായ്ക്കറ്റില്‍ ഒന്നര അണ്ടിപ്പരിപ്പ്. കഴിഞ്ഞ ദിവസം വക്കം സ്വദേശിനി ലതയ്ക്ക് റേഷന്‍കടയില്‍ നിന്നും ലഭിച്ച ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പാക്കറ്റിലാണ് ഒന്നര അണ്ടിപ്പരിപ്പ് ലഭിച്ചത്. എന്നാല്‍ പരസ്യമായ് വിളിച്ചുപറഞ്ഞ വീട്ടമ്മയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തം.

ഇതോടെ ആശങ്കയിലായ വീട്ടമ്മ ഗത്യന്തരമില്ലാതെ പുതിയ പ്രതികരണവുമായി രംഗത്ത് വരുകയായിരുന്നു. പുതിയ വീഡിയോ പ്രതികരണത്തിലൂടെ ആരോപണം സര്‍ക്കാരിനോ ഭരണകര്‍ത്താക്കള്‍ക്കോ എതിരല്ലെന്നും തന്റെ പരാതി ഓണക്കിറ്റ് പാക്ക്ചെയ്ത ഉദോഗസ്ഥര്‍ / തൊഴിലാകള്‍ക്കെതിരെ ആയിരുന്നെന്നും പറയുന്നു. ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. ഇതില്‍ ഉള്‍പ്പെട്ട 50 ഗ്രാം എന്ന് രേഖപെടുത്തിയ പാക്കറ്റിലാണ് വെറും ഒന്നര അണ്ടിപ്പരിപ്പ് ഗൃഹനാഥയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇത് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും വീഡിയോ വൈറലായി.

ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി സര്‍ക്കാര്‍ പ്രതീക്ഷ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് 13 തവണ കിറ്റ് നല്‍കിയിരുന്നു.

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു ; സമ്പർക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ...

പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

0
കണ്ണൂർ: പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ...

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം ; ജമ്മു വിമാനത്താവളം അടച്ചു

0
ദില്ലി : അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇന്നലെ...

അറസ്റ്റ് ചെയ്ത 43 റോഹിങ്ക്യൻ അഭയാർഥികളെ നടുക്കടലിൽ ഇറക്കി വിട്ടതായി പരാതി

0
ഡൽഹി: ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത 43 റോഹിങ്ക്യൻ അഭയാർഥികളെ നടുക്കടലിൽ...