പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി ; വീഡിയോ കാണാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെട്ടിപ്പുറം, എസ്.പി ഓഫീസ് ജംഗ്ഷന്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു വെള്ളം കയറിയത്. സ്റ്റേഡിയം ജംഗ്ഷനിലെ തോട്ടില്‍ വെള്ളം നിറഞ്ഞ് സമീപത്തെ പാടങ്ങളിലേക്ക് കയറി. സെന്റ്‌ സ്ടീഫന്‍സ് പള്ളിയുടെ വ്യാപാര സമുച്ചയത്തില്‍ താഴെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കടകളില്‍ വെള്ളം കയറി. ഇവിടെയുണ്ടായിരുന്ന ഏഴോളം കടകളില്‍ രണ്ട് അടിയിലേറെ വെള്ളം ഉണ്ടായിരുന്നു.

വെട്ടിപ്പുറം മുതല്‍ എസ്.പി ഓഫീസ് ജംഗ്ഷന്‍ വരെയുള്ള പാടശേഖരങ്ങളിലും വെള്ളം കയറി. അപ്രതീക്ഷിത പ്രളയത്തില്‍ രണ്ട് എരുമകള്‍ ചത്തു. ഇവയുടെ ശരീരം റോഡിനോട് ചേര്‍ന്ന് കിടപ്പുണ്ട്. വളര്‍ത്തുമൃഗങ്ങളും കോഴികളും ഒഴുകിപ്പോയതായി നാട്ടുകാര്‍ പറഞ്ഞു. എസ്.പി ഓഫീസ് ജംഗ്ഷനില്‍ മൈലപ്രാ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തോട്ടില്‍ക്കൂടി വന്ന വെള്ളം എസ്.പി ഓഫീസിന് എതിര്‍വശമുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് വളപ്പില്‍ നിറഞ്ഞു. പലര്‍ക്കും പുറത്തിറങ്ങുവാന്‍ കഴിഞ്ഞില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് ക്വാര്‍ട്ടേഴ്സിന്റെ മതില്‍ പൊട്ടിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി. സ്റ്റേഡിയം ജംഗ്ഷനില്‍ കണ്ടയിനര്‍ ലോറി വൈദ്യുതി ലൈനില്‍ തട്ടി. സൈഡില്‍ പാര്‍ക്ക് ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ കണ്ടയിനറിന്റെ മുകള്‍ഭാഗം തട്ടിയത്.



new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...