ഓ​ണ​ക്കി​റ്റി​ല്‍ ശ​ര്‍​ക്ക​ര​യ്ക്കു​പ​ക​രം പ​ഞ്ച​സാ​ര ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റി​ല്‍ ശ​ര്‍​ക്ക​ര​യ്ക്കു​പ​ക​രം പ​ഞ്ച​സാ​ര ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം. ശ​ര്‍​ക്ക​ര പാ​യ്ക്ക​റ്റി​ല്‍ തൂക്കക്കുറവും നി​ല​വാ​ര​ക്കു​റ​വും ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മാ​റ്റം. കി​റ്റി​ല്‍ ശ​ര്‍​ക്ക​ര ഒ​ഴി​വാ​ക്കി ഒ​ന്ന​ര​ക്കി​ലോ പഞ്ചസാ​ര അ​ധി​കം ഉ​ള്‍​പ്പെ​ടു​ത്തും. പ​ല​സ്ഥ​ല​ത്തും ഓ​ണ​ക്കി​റ്റി​ല്‍ ശ​ര്‍​ക്ക​ര പാ​യ്ക്ക​റ്റി​ല്‍ തൂ​ക്ക​ക്കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​ണ​ക്കി​റ്റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും തൂ​ക്ക​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ഴ്ച വ​രു​ത്തി​യ​താ​യി വി​ജി​ല​ന്‍​സ് നടത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കണ്ടെ​ത്തി​യി​രു​ന്നു. ശ​ര്‍​ക്ക​ര​യു​ടെ തൂ​ക്ക​ത്തി​ല്‍ 100 ഗ്രാം ​വ​രെ കു​റ​വു​ള്ള​താ​യാ​ണു കണ്ടെത്ത​ല്‍. ഓ​ണ​ക്കി​റ്റി​നാ​യി എ​ത്തി​ച്ച ശ​ര്‍​ക്ക​ര ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ​പ്ലൈ​കോ തിരിച്ചയക്കുകയും ചെ​യ്തി​രു​ന്നു. ഈ​റോ​ഡ് ആ​സ്ഥാ​നമാ​യു​ള്ള എ​വി​എ​ന്‍ ട്രേ​ഡേ​ഴ്സ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച നാ​ല് ലോ​ഡ് ശര്‍​ക്ക​ര​യാ​ണ് തി​രി​ച്ച​യ​ച്ച​ത്. പ​ത്ത​നം​തി​ട്ട ഉ​ള്‍​പ്പ​ടെ​യു​ള്ള ഡി​പ്പോ​ക​ളി​ലാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ശ​ര്‍​ക്ക​ര എ​ത്തി​യ​ത്. പ​ല പാ​യ്ക്ക​റ്റു​ക​ളും പൊട്ടിയൊ​ലി​ച്ച നി​ല​യി​ലാ​ണ്. കു​ഴ​മ്പു​രൂ​പത്തി​ലെ​ത്തി​യ ശ​ര്‍​ക്ക​ര വി​ത​ര​ണം ചെ​യ്യാ​നാ​കി​ല്ലെ​ന്ന് പ​ല ഡി​പ്പോ മാനേജര്‍മാ​രും സ​പ്ലൈ​കോ​യെ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...