പണി പാളി ; സര്‍ക്കാരിന്റെ ഓണകിറ്റ് വിതരണം അവതാളത്തില്‍ : സാധനങ്ങള്‍ കിട്ടാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് മൂലം തിരുവോണത്തിന് മുന്‍പ് ഭക്ഷ്യക്കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്നാണ് സപ്ലൈകോ അധികൃതര്‍ അറിയിക്കുന്നത്. “അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരമാവധി പേര്‍ക്ക് കിറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം. ഓണത്തിന് ശേഷവും വിതരണം തുടരുന്നതായിരിക്കും. ബി.പി.എല്‍ കാര്‍ഡ് കൈവശമുള്ള ഭൂരിഭാഗം പേര്‍ക്കും കിറ്റ് നല്‍കിയിട്ടുണ്ട്,” സപ്ലൈകോ സി.എം.ഡി മാധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് 16-ാം തിയതിക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യക്കിറ്റ് നല്‍കണം എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഏലയ്ക്ക, ശര്‍ക്കരവരട്ടി എന്നിവയുടെ ലഭ്യതക്കുറവ് വിതരണത്തെ പ്രതികൂലമായി ബാധിച്ചു. 85 ലക്ഷം കിറ്റുകളാണ് ഈ ഓണക്കാലത്ത് വിതരണം ചെയ്യാനായി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതുവരെ 48 ലക്ഷം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഭക്ഷ്യക്കിറ്റ് ലഭിച്ചിട്ടുള്ളത്. ഇത് 60 ലക്ഷത്തിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...