ഓണം മേള ; 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന്​ കു​ടും​ബ​ശ്രീ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​മാ​കെ സം​ഘ​ടി​പ്പി​ച്ച വി​പ​ണ​ന മേ​ള​ക​ളി​ല്‍ 28.47 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് ലഭിച്ചതായി കണക്കുകൾ. സൂ​ക്ഷ്മ​സം​രം​ഭ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ലൂ​ടെ 19.58 കോ​ടി​യും കാ​ര്‍ഷി​കോ​ല്‍പ​ന്ന വി​പ​ണ​ന​ത്തി​ലൂ​ടെ 8.89 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​ണ് ല​ഭി​ച്ച​ത്. സി.​ഡി.​എ​സ്​ ത​ല​ത്തി​ലും ജി​ല്ല ത​ല​ത്തി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച 2014 മേ​ള​ക​ള്‍ വ​ഴി​യാ​ണ് ഈ ​നേ​ട്ടം. മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ക്കാ​ണ് ഈ ​വ​രു​മാ​നം ല​ഭി​ക്കു​ക. 3.6 കോ​ടി രൂ​പ നേ​ടി വി​റ്റു​വ​ര​വു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ് മു​ന്നി​ല്‍. 3.4 കോ​ടി രൂ​പ നേ​ടി ആ​ല​പ്പു​ഴ ര​ണ്ടാ​മ​തെ​ത്തി.

3.3 കോ​ടി രൂ​പ വി​റ്റു​വ​ര​വു​മാ​യി തൃ​ശൂ​ര്‍ മൂ​ന്നാ​മ​തെ​ത്തി.  മേ​ള​ക​ളു​ടെ എ​ണ്ണ​ത്തി​ലും എ​റ​ണാ​കു​ളം ആ​ണ് മു​ന്നി​ല്‍; 205 മേ​ള​ക​ള്‍. ഈ ​വ​ര്‍ഷം 43,359 സൂ​ക്ഷ്മ​സം​രം​ഭ യൂ​നി​റ്റു​ക​ള്‍ മേ​ള​യി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ത് 28,401 ആ​യി​രു​ന്നു. ഇ​ത്ത​വ​ണ 26,816 വ​നി​താ ക​ര്‍ഷ​ക സം​ഘ​ങ്ങ​ള്‍ വി​പ​ണി​യി​ലേ​ക്ക് കാ​ര്‍ഷി​കോ​ല്‍പ​ന്ന​ങ്ങ​ള്‍ എ​ത്തി​ച്ചു. മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 5826 യൂ​നി​റ്റു​ക​ളു​ടെ അ​ധി​ക പ​ങ്കാ​ളി​ത്തം. ഇ​ക്കു​റി 3000 വ​നി​ത​ക​ൾ 1253 ഏ​ക്ക​റി​ല്‍ ജ​മ​ന്തി, മു​ല്ല, താ​മ​ര എ​ന്നി​വ കൃ​ഷി ചെ​യ്ത് പൂ​ക്ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം 780 ഏ​ക്ക​റി​ല്‍ 1819 ക​ര്‍ഷ​ക​രാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...