മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളിൽ ​നിന്നുള്ള മുട്ടയുടെ എൻട്രിഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ ​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന മു​ട്ട​ക്ക്​ ചെ​ക്പോ​സ്റ്റു​ക​ളി​ൽ എ​ൻ​ട്രി​ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ഹൈക്കോ​ട​തി​യി​ൽ ഹർജി. മു​ട്ട​യൊ​ന്നി​ന് ര​ണ്ടു​പൈ​സ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജൂ​ലൈ 31ന് ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജി.​എ​സ്.​ടി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് മു​ട്ട വി​പ​ണ​ന ബി​സി​ന​സ് ന​ട​ത്തു​ന്ന അ​ബ്ദു​ൽ റ​ഹ്​​മാ​ന​ട​ക്കം ന​ൽ​കി​യ ഹ​ർജി​യി​ലെ ആ​വ​ശ്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥി​ന്‍റെ ബെ​ഞ്ച് 26ന് ​വാ​ദം കേ​ൾ​ക്കും. കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​വും അ​വ​ശ്യ​വ​സ്തു​വു​മാ​യ മു​ട്ട, പ​ഴം, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ​ക്ക്​ ജി.​എ​സ്.​ടി നി​യ​മ​ത്തി​ൽ നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഹ​ർജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ വി​ല​യ്​​ക്ക്​ കി​ട്ട​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. അതേസമയം കേ​ര​ള സ‌​ർ​ക്കാ​ർ പ​രോ​ക്ഷ​മാ​യി നി​കു​തി ഈ​ടാ​ക്കു​ക​യാ​ണ്. ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഒ​രു കോ​ടി​യി​ല​ധി​കം മു​ട്ട​യാ​ണ് മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ദി​വ​സ​വും കേ​ര​ള​ത്തി​ലെ​ത്തികൊണ്ടിരിക്കുന്നത്. ഇ​തി​ന് ര​ണ്ട്​ പൈ​സ വീ​തം ന​ൽ​കു​ന്ന​ത് വ​ലി​യ ബാ​ധ്യ​ത​യാ​ണെ​ന്നാ​ണ്​ ക​ച്ച​വ​ട​ക്കാ​രു​ടെ വാ​ദം. കേ​ര​ള​ത്തി​ൽ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന മു​ട്ട​യും കൊ​ണ്ടു​വ​രു​ന്ന മു​ട്ട​യും ത​മ്മി​ൽ നി​കു​തി​പ​ര​മാ​യ വി​വേ​ച​നം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ആ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...