Friday, October 4, 2024 2:34 pm

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് : രണ്ടായിരം ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ആര്യനാട് എക്‌സൈസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,000 ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു. കോട്ടൂര്‍ വനമേഖലയില്‍ നടത്തിയ തിരച്ചിലില്‍ വാലിപ്പാറ കട്ടക്കുറ്റിതോട്ടുപാലത്തിന് സമീപം കാട്ടില്‍ സൂക്ഷിച്ച 260 ലിറ്റര്‍ കോട കണ്ടെടുത്തു നശിപ്പിച്ചു. കാട്ടാക്കട വീരണകാവ് കുറക്കോണം കല്ലംപൊറ്റയില്‍ നിരവധി കേസിലെ പ്രതിയായ ബാബുരാജിന്റെ വീട്ടില്‍ നിന്ന് 35 ലിറ്റര്‍ ചാരായവും 155 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. ബാബുരാജിനെ പിടികൂടാന്‍ സാധിച്ചില്ലെന്ന് എക്‌സൈസ് അറിയിച്ചു. ആര്യനാട് കോട്ടയ്ക്കകം മുറിയില്‍ ഹൗസിംങ്ങ് ബോര്‍ഡ് തേക്കിന്‍കാല ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ബലിക്കടവിന് സമീപത്ത് കരമനആറ്റിന്റെ തീരത്ത് സൂക്ഷിച്ച 1,560 ലിറ്റര്‍ കോടയും കണ്ടെത്തി നശിപ്പിച്ചതായി എക്‌സൈസ് അറിയിച്ചു.

ആര്യനാട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. എസ്. രാജീഷിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബി വിജയകുമാര്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ കെ. ബിജുകുമാര്‍, എസ്. രജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കിരണ്‍, സുജിത്. പി. എസ്. ജിഷ്ണു, ഡ്രൈവര്‍ എസ്. അനില്‍കുമാര്‍ സിവില്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീലത എന്നിവരും കോട്ടൂര്‍ ഫോറെസ്റ്റ് സെക്ഷന്‍ ഓഫീസര്‍ കെ. രജി, ഉദ്യോഗസ്ഥരായ വിജയകുമാര്‍, രാധാകൃഷ്ണന്‍, ഷിജു, രാമചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

അത്ഭുതകരമായ ആ ഫാമിലി ഇലക്ട്രിക് കാർ കിയ റോഡിലിറക്കി

0
കിയ ഇന്ത്യ അവരുടെ രണ്ട് കാറുകൾ വിപണിയിൽ അവതരിപ്പിച്ചു. കമ്പനി അതിൻ്റെ...

അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

0
ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ബാലയ്‌ക്കെതിരെ...

ഔദ്യോഗിക വസതിയൊഴിഞ്ഞ് കെജ്രിവാൾ ; എ.എ.പി ബംഗ്ലാവിലേക്ക് താമസം മാറ്റി

0
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതിയും...

ഇന്ത്യ- ബംഗ്ലാദേശ് ടി20 ദിവസങ്ങള്‍ മാത്രം ; ഗ്വാളിയോറില്‍ നിരോധനാജ്ഞ

0
ഗ്വാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം...