ഓണക്കിറ്റും പെൻഷനും കൊടുക്കാൻ പണമില്ല ; 3,000 കോടി കടമെടുക്കാനൊരുങ്ങി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്നതുകൊണ്ടു ഇത്തവണ സംസ്ഥാനത്ത് കാര്യമായ ഓണാഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. എന്നാലും ഓണക്കാലത്ത് സർക്കാരിന് ചിലവ് കൂടുതലാണ്. പതിവ് ചിലവുകൾക്ക് പുറമേ ഓണക്കിറ്റ്, ക്ഷേമ പെൻഷൻ, ഉത്സവബദ്ധ തുടങ്ങി നിരവധി കടമ്പകൾ ആണ് സർക്കാരിന്റെ മുന്നിലുള്ളത്. അതുകൊണ്ടു തന്നെ ഇവയ്ക്കായി റിസർവ്വ് ബാങ്കിൽ നിന്നും കോടികൾ കടമെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. 3000 കോടി രൂപയാകും കടമെടുക്കുക എന്നാണ് വിവരം. പതിവ് ചിലവുകൾക്ക് പുറമേയുള്ള ചിലവുകൾ മറികടക്കുന്നതിന് വേണ്ടിയാണ് പണം കടമെടുക്കുന്നത്. ആകെ മൊത്തം ഏഴായിരം കോടി രൂപയാണ് ഓണക്കാലത്ത് സർക്കാരിന് ചിലവ് വരിക. ഇതിൽ തികയാത്ത പണമാണ് റിസർവ് ബാങ്കിനോട് സർക്കാർ ആവശ്യപ്പെടുക.

ഓഗസ്റ്റ് 27 ന് സർക്കാർ കടമെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കും. റിസർവ്വ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊല്യൂഷനായ ഇ- കുബേർ വഴി കടപ്പത്രങ്ങളിറക്കിയാണ് പണം കടമെടുക്കുക. 50 വർഷമാണ് ഈ തുക തിരിച്ചടയ്ക്കാൻ സർക്കാരിന് കാലാവധിയുള്ളത്. ഇതിൽ 15 വർഷത്തിനുള്ളിൽ ആയിരം കോടിയും, 35 വർഷത്തിനുള്ളിൽ രണ്ടായിരം കോടിയും തിരിച്ചടച്ചാൽ മതിയെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം മൂവായിരം കോടി രൂപ കൂടി സർക്കാർ കടമെടുക്കുന്നതോടെ ആകെ കടം 20,500 കോടിയാകും. കേന്ദ്രം കടമെടുക്കാൻ അനുവദിച്ച തുകയുടെ 96.45 ശതമാനം ആണ് ഇത്. ഇനി 753 കോടി രൂപ മാത്രമേ സർക്കാരിന് കടമെടുക്കാൻ കഴിയുകയുള്ളൂ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...