Saturday, January 11, 2025 1:38 am

ഇ – പോസ് സെർവർ തകരാർ ; സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് റേഷൻ കടകൾ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. ഇ – പോസ് സെർവർ തകരാറിനെ തുടർന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. തുടങ്ങിയ ദിവസവും ഇ-പോസ് മെഷീൻ തകരാർ കിറ്റ് വിതരണത്തെ ബാധിച്ചിരുന്നു. കുറേനാളുകളായി ഇ-പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുണ്ട്. ഓണക്കിറ്റ് വിതരണത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും സെർവർ തകരാർ ഉണ്ടായത് തിരിച്ചടിയായി.

അതേസമയം ചില സാങ്കേതിക തകറാറുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. അത് ഉടൻ പരിഹരിക്കും. കിറ്റ് വിതരണം ഒരിടത്തും തടസ്സപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കിറ്റ് വിതരണം കൃത്യമായി മുന്നോട്ടു പോകുന്നതായും മന്ത്രി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം രാമനാട്ടുകരയിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മലപ്പുറം രാമനാട്ടുകരയിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം...

സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

0
കൊല്ലം: കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട...