സ്വകാര്യ ഭൂമി പ്ലോട്ട് തിരിച്ചു വിറ്റുകഴിഞ്ഞാല്‍ വഴിക്കായി നീക്കിവെച്ച സ്ഥലത്തിന്മേൽ മുൻ സ്ഥലമുടമയ്ക്ക് അവകാശമില്ല

For full experience, Download our mobile application:
Get it on Google Play

സ്വകാര്യ ഭൂമി പ്ലോട്ട് തിരിച്ചു വിവിധ വ്യക്തികൾക്ക് കൈമാറ്റം ചെയ്തതിനുശേഷം വഴിക്കായി നീക്കിവെച്ച സ്ഥലത്തിനുമേൽ മുൻ സ്ഥലമുടമയ്ക്ക് അവകാശം ഉണ്ടോ ?വ്യക്തികൾ സ്വകാര്യ ഭൂമി പ്ലോട്ടുകളായി തിരിച്ചുകൊടുക്കുകയും വഴിയായി മാറ്റി വെയ്ക്കപ്പെടുന്ന സ്ഥലം മുൻ സ്ഥല ഉടമയുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ചിലർ തർക്കമുന്നയിക്കുന്നത് കാണാം. പെങ്ങളാണ് വഴിക്കായി മാറ്റി വെച്ചിട്ടുള്ള സ്ഥലത്തിന്റെ ഭൂനികുതി ഇപ്പോഴും അടയ്ക്കുന്നതെന്നും ആയതിനാൽ ഞങ്ങൾക്ക് വഴിയിൽ പൂർണ അവകാശമുണ്ടെന്നും സൂചിപ്പിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവാണ്. എന്നാൽ അത്തരത്തിൽ പ്ലോട്ടുകൾ മുഴുവൻ വിറ്റ് തീർന്നതിനു ശേഷം വഴിയുടെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നത് നിയമപരമല്ല. ഭൂമി വിറ്റൊഴിയുമ്പോൾ വഴിയുടെ മേലുള്ള അവകാശം വസ്തു ഉടമയ്ക്ക് നഷ്ടപ്പെടുന്നു. വസ്തുവിന്റെ ഭൂനികുതി നൽകുന്നത് ഉടമസ്ഥാവകാശത്തിന്റെ സൂചനയല്ല. വഴി ഒരു സ്വകാര്യ ആസ്തി അല്ല. ആയത് പൊതുവഴിയും പഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ ആസ്തിയുമാണ്.

1994 പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 169 (1) പ്രകാരം നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ജില്ലാ റോഡുകൾ ഒഴിച്ചുള്ള പഞ്ചായത്ത്‌ പ്രദേശത്തെ എല്ലാ പൊതുവഴിയും അതിനോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തല്ലാത്ത എല്ലാ ഭൂമിയും പഞ്ചായത്തിൽ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയിൽ നിക്ഷിപ്തമാണ്. ഒരു വീടിനെയോ വസ്തുവിനെയോ മറ്റുള്ളവരുടെ ഭൂമിയുമായി പരസ്പരം ബന്ധിപ്പിക്കുന്ന ഏതൊരു വഴിയും അത് എത്ര ചെറുതായിരുന്നാലും പരസ്പരം ബന്ധിപ്പിക്കുന്ന പ്രവേശന മാർഗ്ഗമാകുമ്പോൾ അത് പൊതുവഴിയുടെ നിർവചനത്തിൽ വരുന്നതാണ്.>>> തയ്യാറാക്കിയത് അഡ്വ.കെ.ബി മോഹനന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...