സംസ്കൃത സർവ്വകലാശാലയിൽ ‘ഓഞ്ചെ’ 16ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷ്വൽ ആർട്സ് വിഭാഗത്തിലെ ബി. എഫ്. എ. ( 2019-2023 ബാച്ച് ) വിദ്യാർത്ഥികളുടെ ആർട്ട് എക്സിബിഷൻ ‘ഓഞ്ചെ’ മാർച്ച് 16ന് കാലടി മുഖ്യക്യാമ്പസിൽ തുടങ്ങുമെന്ന് വിഷ്വൽ ആർട്സ് വിഭാഗം തലവൻ ഡോ. ടി. ജി. ജ്യോതിലാൽ അറിയിച്ചു. കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഫൈൻ ആർട്സ് ബ്ലോക്കിലാണ് ആർട്ട് എക്സിബിഷൻ ക്രമീകരിച്ചിരിക്കുന്നത്.

സർവ്വകലാശാലയിലെ 43 അവസാന വർഷ ബി. എഫ്. എ. വിദ്യാർത്ഥികൾ ( 2019-2023 ബാച്ച് ) കോഴ്സിന്റെ ഭാഗമായി ചെയ്ത കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കുക. പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ വിഭാഗങ്ങളിലായി 150ഓളം കലാസൃഷ്ടികളാണ് പ്രദർശനത്തിലുണ്ടാവുക. പ്രദർശനം മാർച്ച് 24ന് അവസാനിക്കും. തുളു ഭാഷയിലുളള വാക്കാണ് ‘ഓഞ്ചെ’. ‘ ഒന്നിച്ച് ‘ എന്നാണ് ഈ വാക്കിന്റെ അർത്ഥമെന്ന് വിദ്യാർത്ഥി പ്രതിനിധി വൈശാഖ് പി. ആർ. പറഞ്ഞു.

16ന് രാവിലെ 10.30ന് യൂട്ടിലിറ്റി സെന്ററിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിഷ്വൽ ആർട്സ് വിഭാഗം തലവൻ ഡോ. ടി. ജി. ജ്യോതിലാൽ അധ്യക്ഷനായിരിക്കും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ആർട്ട് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി കാറ്റലോഗിന്റെ പ്രകാശനം നിർവ്വഹിക്കും. സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. സാജു തുരുത്തിൽ, ഡോ. ഷാജു നെല്ലായി, എ. എസ്. അഞ്ചൽ അശോക്, പി. ആർ. വൈശാഖ് എന്നിവർ പ്രസംഗിക്കും.

വിഷ്വൽ ആർട്ടിസ്റ്റുമാരായ അർജുൻ പനയാൽ, എസ്. എൻ. സുജിത് എന്നിവരുടെ സൈ്ളഡ് ഷോ യഥാക്രമം മാർച്ച് 17, 20 തീയതികളിൽ നടക്കും. മാർച്ച് 17ന് വൈകിട്ട് നാലിന് നാടക വിഭാഗം അവതരിപ്പിക്കുന്ന തിയറ്റർ പെർഫോമൻസ് നടക്കും. 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫോട്ടോഗ്രാഫർ കെ. ആർ. സുനിലിന്റെ ഡോക്യുമെന്ററി പ്രദർശനവും സൈ്ളഡ് പ്രസന്റേഷനും ഉണ്ടായിരിക്കും. 21ന് രാവിലെ 10.30ന് നടക്കുന്ന ചാനൽ ചർച്ചയിൽ എസ്. മുഹമ്മദ് ഷാഫി മോഡറേറ്ററായിരിക്കും. സുധീഷ് കൊട്ടേമ്പ്രം, ബിപിൻ ബാലചന്ദ്രൻ, ഡോ. ഷാജു നെല്ലായി, എം. പി. നിഷാദ്, കൃഷ്ണപ്രിയ എന്നിവർ പങ്കെടുക്കും.

വൈകിട്ട് ആറിന് നിഥിൻ രാജിന്റെ ആർട്ട് പെർഫോമൻസ് നടക്കും. 22ന് രാവിലെ 10.30ന് ഇക്കോ പ്രിന്റിംഗ് ക്യാമ്പ് ആരംഭിക്കും. ഡോ. ടി. ജി. ജ്യോതിലാൻ അധ്യക്ഷനായിരിക്കും. എ. എസ്. രാഗേഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വി. അഖിൽജിത് മുഖ്യപ്രഭാഷണം നടത്തും. കെ. പി. മുഹമ്മദ് ഇസ്മയിൽ, ജോൺ വർഗീസ്, ടി. കെ. ശില്പ, മാർട്ടീന ബാബു എന്നിവർ പ്രസംഗിക്കുക. 24ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. സാജു തുരുത്തിൽ അധ്യക്ഷനായിരിക്കും. ഡി. ഷാജികുമാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. എസ്. ആനന്ദ്, പി. ആർ. വൈശാഖ് എന്നിവർ പ്രസംഗിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

ലിസ്റ്റിൻ സ്റ്റീഫന് ആശ്വാസമില്ല ; സിനിമാ നിര്‍മ്മാണ തര്‍ക്ക കേസ് കോടതിയിൽ തന്നെ തുടരും,...

0
കൊച്ചി: നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...