തെങ്ങിൽ കയറുന്നതിനിടെ കാൽ കുടുങ്ങിയ വൃദ്ധനെ അഗ്നിശമനരക്ഷാസേന താഴെ ഇറക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : തെങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി കിടന്ന വൃദ്ധനെ കോന്നി അഗ്നിശമന രക്ഷാ സേനാ താഴെ ഇറക്കി. രാവിലെ എട്ട് മണിയോടെ ഇളകൊള്ളൂരിൽ ആയിരുന്നു സംഭവം. ഇളകൊള്ളൂർ വേമണി വീട്ടിൽ ചെറിയാൻ ജോൺ (74) ആണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹം സ്വന്തമായി വാങ്ങിയ തെങ്ങ് കയറ്റ യന്ത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്വയം തെങ്ങിൽ കയറുകയായിരുന്നു.

എന്നാൽ നാല്പത്തിയഞ്ച് അടി ഉയരമുള്ള തെങ്ങിൽ കയറിയ വൃദ്ധൻ ഏകദേശം ഇരുപത്തഞ്ച് അടി ഉയരത്തിൽ എത്തിയപ്പോൾ കാൽ വഴുതുകളും ഒരു കാൽ യന്ത്രത്തിൽ ചവിട്ടി കയറുന്ന ഭാഗത്ത് കുടുങ്ങുകയും തെങ്ങിൽ നിന്ന് പിടിവിട്ട് ഇയാൾ തല കീഴായി തൂങ്ങി കിടക്കുകയും ആയിരുന്നു. തുടർന്ന് ബന്ധപ്പെട്ടവർ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്നും അഗ്നി ശമന രക്ഷാ സേനാഗങ്ങൾ എത്തി ഇദ്ദേഹത്തെ ഏണി ചാരി തെങ്ങിന് മുകളിൽ കയറിയ ശേഷം താഴെ ഇറക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഗോപകുമാർ കെ,ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സിയാദ് എ എന്നിവരാണ് തെങ്ങിന് മുകളിൽ കയറി മറ്റ് അംഗംങ്ങളുടെ സഹായത്തോടെ ഇയാളെ താഴെ ഇറക്കിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....