ഒന്നര പവന്റെ മാല കുളത്തില്‍ നഷ്‌ടമായി ; മുങ്ങിയെടുത്ത്‌ പത്തനംതിട്ട സ്‌കൂബാ ടീം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ബന്ധുവിന്റെ പിറന്നാളില്‍ സംബന്ധിക്കാനെത്തിയ യുവാവിന്റെ ഒന്നര പവന്റെ മാല കുളത്തില്‍ നഷ്‌ടമായി. രണ്ടു ദിവസത്തിന്‌ ശേഷം ഫയര്‍ഫോഴ്‌സ് സംഘം മാല മുങ്ങിയെടുത്തു.
കോട്ടയം കുറവിലങ്ങാട്‌ മുണ്ടിയാനിയില്‍ മനു സെബാസ്‌റ്റ്യന്റെ മാലയാണ്‌ ചേന്നമ്പള്ളില്‍കാവ്‌ ക്ഷേത്രക്കുളത്തില്‍ നഷ്‌ടപ്പെട്ടത്‌. പത്തനംതിട്ട സ്‌കൂബാ ടീമിന്റെ ശ്രമകരമായ തെരച്ചിലിലൂടെ മാല കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 13 നാണ്‌ പെരിങ്ങനാട്ടെ ബന്ധുവിന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബസമേതം മനു എത്തിയത്‌. പെരിങ്ങനാട്‌ കൊറ്റംകോട്ട്‌ ചേന്നംപള്ളിക്കാവ്‌ ശാസ്‌താക്ഷേത്രത്തിലെ ആറാട്ട്‌ കുളത്തില്‍ കുളിക്കുന്നതിനിടെ മാല നഷ്‌ടമായി.

അന്ന്‌ തന്നെ എല്ലാവരും കുറെ തെരഞ്ഞെങ്കിലും മാല കിട്ടിയില്ല. നേരം ഇരുട്ടിയതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചു. 14ന്‌ അടൂര്‍ ഫയര്‍ സേ്‌റ്റഷന്റെ സേവനം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഫയര്‍ സേ്‌റ്റഷനില്‍ നിന്ന്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ ഇവര്‍ ഇന്നലെ രാവിലെ നിലയത്തില്‍ നേരിട്ടെത്തുകയും പത്തനംതിട്ട സ്‌കൂബാ ടീമംഗങ്ങളെ സംഭവസ്‌ഥത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകയും ചെയ്‌തു. രാവിലെ 10 മണിയോടെ ടീമംഗങ്ങളായ എസ്‌.എഫ്‌.ആര്‍.ഓ പ്രേംകുമാര്‍ , സുജിത്‌ നായര്‍, എഫ്‌.ആര്‍.ഓ ബി. ജിത്തു, ഡ്രൈവര്‍ രമാകാന്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ കുളത്തില്‍ തെരച്ചില്‍ ആരംഭിച്ചു. വൈകിട്ട്‌ 4.45 ന്‌ മാല കണ്ടെത്തി. തുടര്‍ന്ന്‌ മനുവും ബന്ധുക്കളും കോട്ടയത്തേക്ക്‌ മടങ്ങുകയും ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....