നിരവധി അബ്കാരി കേസുകളിലെ പ്രതി 15 ലിറ്റർ മദ്യവുമായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട: നിരവധി അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളെ 15 ലിറ്റര്‍ മദ്യവുമായി കൊല്ലം എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി. പടിഞ്ഞാറേ കല്ലട വലിയപാടം മുറിയില്‍ മാവേലിപ്പണയില്‍ അനില്‍കുമാറാണ് (49- വിറക് അനില്‍) അറസ്റ്റിലായത്. കൊല്ലം അസി. എക്സൈസ് കമ്മീഷണര്‍ വി. റോബെര്‍ട്ടിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ സ്‌ക്വാഡ് പ്രിവന്‍റിവ് ഓഫീസര്‍ എം. മനോജ്‌ലാലിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. അനില്‍കുമാര്‍ സ്ഥിരമായി വലിയപാടം ചിറയ്ക്കരികിലാണ് മദ്യക്കച്ചവടം നടത്തിവന്നിരുന്നത്.

മദ്യമടങ്ങിയ ചാക്കുകള്‍ ചിറയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തി ഒളിപ്പിച്ചുവെക്കുകയും ആവശ്യക്കാര്‍ക്ക് വില്‍പന സമയങ്ങളില്‍ മാത്രം വെള്ളത്തില്‍നിന്ന് കയര്‍ കെട്ടി എടുത്തു നല്‍കുകയുമാണ് പതിവ്. എക്സൈസിനെയും പോലീസിനെയും ദൂരെനിന്ന് കാണുമ്പോൾതന്നെ ചിറയില്‍ ചാടി നീന്തി രക്ഷപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷമായി മദ്യക്കച്ചവടം നടത്തിവരുന്ന ഇയാള്‍ നിലവില്‍ ആറോളം അബ്കാരി കേസുകളില്‍ പ്രതിയാണ്. പ്രിവന്‍റീവ് ഓഫീസര്‍ ആര്‍. മനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്.എസ്. ശ്രീനാഥ്, ആര്‍. നിതിന്‍, ബി.എസ്. അജിത് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...