രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ ട്രെയിനില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ ട്രെയിനില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തിനെയാണ് അറസ്റ്റ് ചെയ്തത്. മാവേലി എക്സ്പ്രസ് ട്രെയിനിലെ എസി കംപാര്‍ട്ട്മെന്റില്‍ വച്ചാണ് സംഭവം. എംപി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. ഡല്‍ഹിയില്‍ യാത്രയ്ക്കായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് മാവേലി എക്സ്പ്രസ്സില്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്.

കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയക്കൊപ്പമായിരുന്നു എംപി യുടെ യാത്ര. ഇവര്‍ സഞ്ചരിച്ചിരുന്ന അതേ ബോഗിയില്‍ കയറിയ പത്മരാജന്‍ ഐങ്ങോത്തും മറ്റൊരാളും ചേര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ട്രെയിനില്‍ മദ്യപിച്ചെത്തിയ ഇവര്‍ എംപിക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. റെയില്‍വേ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് പോലീസ് പത്മരാജന്‍ ഐങ്ങോത്തിനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ അസഭ്യം പറഞ്ഞതിനും കയ്യേറ്റ ശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. മദ്യപിച്ചെത്തിയ ഇവര്‍ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ട്രെയിനില്‍ കയറിയത് എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...