ഓട്ടോറിക്ഷയിലെ ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് ഓട്ടോഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : തിരുവനന്തപുരത്ത് വിഴിഞ്ഞത്തിന് സമീപം ഓട്ടോറിക്ഷയിലെ ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് ഓട്ടോഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രണ്ടാം പ്രതി കോട്ടപ്പുറം തുലവിള പള്ളിക്കിണറിനു താഴെ ‘മൂവ്‌മെന്‍റ് വിജയൻ’ എന്ന് വിളിക്കുന്ന വിജയനാണ്(27) അറസ്‌റ്റിലായത്. കരയടിവിള ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രതികൾ റോഡ് സൈഡിൽ നിൽക്കുന്നുന്നതിനിടെയാണ് സംഭവം നടക്കുന്നത്. സംഭവത്തിൽ പ്രധാന പ്രതി പിടിയിലാകാനുണ്ട്. അതുവഴി വന്ന ഓട്ടോ ഡ്രൈവർ ദിലീപിനെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചം കണ്ണിലടിച്ചെന്ന് പറഞ്ഞ് അക്രമികൾ കുത്തിയത്. പ്രതികൾ സ്ഥലത്തിരുന്ന് ലഹരി ഉപയോഗിക്കുന്നത് ദിലീപ് കണ്ടിരുന്നു.

ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതും, ഇവിടിരുന്ന് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചത് വിലക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ദിലീപിനെ കുത്തിയ പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചത് പിടിയിലായ ആളാണെന്നും പ്രധാന പ്രതി ജഗൻ എന്ന് വിളിക്കുന്ന അഹിൽ രാജിനായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ വിജയനെ റിമാൻഡ് ചെയ്‌തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...