കോവിഡ് കാലത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങി ; യുവാവ് മൂന്നു വർഷത്തിനുശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: കോവിഡ് കാലത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് മൂന്നു വർഷത്തിനുശേഷം ഡൽഹിയിൽ അറസ്റ്റിൽ. ചിറ്റാർ സീതത്തോട് മണികണ്ഠൻകാല മംഗലശ്ശേരിൽ പ്രദീപാണ് (മനു -39) അറസ്റ്റിലായത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ചാവല എന്ന സ്ഥലത്തുനിന്ന് മൂഴിയാർ പോലീസാണ് ഇയാളെ പിടികൂടിയത്. 2020 മേയ് 27-നും ജൂലൈ ഒന്നിനുമിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡ് കാലത്ത് വളന്റിയറായി പ്രവർത്തിച്ച പ്രതി, ഇതേ ഡ്യൂട്ടി ചെയ്തുവന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാക്കുനൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആങ്ങമൂഴി നിലക്കൽ ക്വാറന്റീൻ സെന്ററിൽവെച്ചാണ് പീഡനം നടന്നത്. പരിചയത്തിലായ യുവതിയോട് സ്നേഹം നടിച്ച് അടുപ്പം കാട്ടി കല്യാണം കഴിക്കാമെന്ന് ഉറപ്പ് നൽകിയുമാണ് പീഡിപ്പിച്ചത്.

ഡ്യൂട്ടിയെ തുടർന്ന് ക്വാറന്‍റീനിലായ യുവതിയെ രാത്രി പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോയും ഇയാൾ ഫോണിൽ എടുത്തു. തുടർന്ന്, ക്വാറന്‍റീനിൽ കഴിഞ്ഞു വന്ന രണ്ടാഴ്ച കാലയളവിൽ പലതവണ ബലാത്സംഗം ചെയ്തുവെന്ന് മൊഴിയിൽ പറയുന്നു. നവംബർ 14-ന് യുവതിയുടെ പരാതിയിൽ കേസെടുത്ത മൂഴിയാർ പൊലീസ് ലുക്കൗട്ട്‌ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ജാമ്യത്തിന് പ്രദീപ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. മൂഴിയാർ പോലീസ് ഇൻസ്‌പെക്ടർ കെ.എസ്. ഗോപകുമാർ, സി.പി.ഒമാരായ ബിനുലാൽ, പി.കെ. ലാൽ, വിജേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...