ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; നാനാത്വത്തിലെ ഏകത്വത്തെ തകിടംമറിക്കും ; ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പ്രാദേശിക താല്‍പര്യങ്ങള്‍ അടിച്ചമര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം അരക്കെട്ടുറപ്പിക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്ന ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അസ്ഥിവാരത്തെ ഈ നീക്കം ദുര്‍ബലപ്പെടുത്തും. രാജ്യത്ത് തനത് സംസ്‌കാരവും ജീവിതരീതികളും നിലനിര്‍ത്തുന്ന വിഭാഗങ്ങളെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒപ്പം സംസ്ഥാനങ്ങളില്‍ കാലാനുസൃതമായി നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ ഈ നീക്കം തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വംശഹത്യ ഇപ്പോഴും അരങ്ങേറുന്ന മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം കാണുകയാണ്. അതിന്റെ തനിയാവര്‍ത്തനങ്ങള്‍ രാജ്യത്തുണ്ടാകാന്‍ മാത്രമേ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കത്തിലൂടെ സാധിക്കുകയുള്ളൂവെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പ്രെഫ്ര.ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജോര്‍ജുകുട്ടി അഗസ്തി, വിജി എം തോമസ്, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചന്‍ വാളിപ്‌ളാക്കല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാല, പെണ്ണന്മ തോമസ് പന്തലാനി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...