ഗോവയിലെ കലാന്‍ഗുട്ട് ബീച്ചില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പനാജി : ഗോവയിലെ കലാന്‍ഗുട്ട് ബീച്ചില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബുധനാഴ്ച നോര്‍ത്ത് ഗോവയിലെ കലാന്‍ഗുട്ട് ബീച്ചിലാണ് സംഭവം. 20 ഓളം പേരെ രക്ഷപെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഖേഡില്‍ നിന്നുള്ള ഒരു കുടുംബത്തിലെ 13 അംഗങ്ങളും മറ്റ് യാത്രക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ട് യാത്രക്കാര്‍ ഒഴികെ മറ്റെല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 1:30 ഓടെ തീരപ്രദേശത്ത് നിന്ന് ഏകദേശം 60 മീറ്റര്‍ അകലെ ബോട്ട് മറിഞ്ഞ് യാത്രക്കാരെല്ലാം കടലില്‍ വീണു. 54 കാരനായ ഒരാള്‍ മരിച്ചു, മറ്റ് 20 പേരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ യാത്രക്കാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. 20 യാത്രക്കാരില്‍ ആറും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയും 25 ഉം 55 ഉം വയസുള്ള രണ്ട് സ്ത്രീകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഥനോൾ ബ്ലെൻഡിങ് ആശങ്കകൾ ശക്തമാകുന്നു; E20 പെട്രോളിലെ ഉയർന്ന ഈർപ്പവും ക്ലോറൈഡും വാഹനങ്ങളുടെ ആയുസ്സ്...

0
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ ഇ-20 പെട്രോളിൽ അപകടകരമായ അളവിൽ ക്ലോറൈഡും ഈർപ്പവും...

​’ ന്യൂനപക്ഷങ്ങൾ പഠനത്തിൽ പിന്നിൽ, ജോലിയിൽ മുന്നിൽ’; രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദത്തിൽ

0
ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കഴിവുള്ള തൊഴിലാളികളാണെന്നും പഠനത്തില്‍ മികവുള്ളവരല്ലെന്നുമുള്ള തെലങ്കാന...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...