കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേട് : പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേടില്‍ അറസ്റ്റ്. ബാങ്ക് പ്രസിഡന്റ് അന്‍സാര്‍ അസീസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം അന്‍വറുദ്ദീന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. തുടർന്നും അറസ്റ്റിലാതെ വന്നതോടെയാണ് പ്രതിഷേധം കടുത്തത്. 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കൊല്ലൂര്‍വിള സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് ക്രമക്കേടില്‍ അന്വേഷണം നടത്തുന്നത്.
സഹകരണ രജിസ്ട്രാറുടെ ഓഡിറ്റില്‍ 120 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചട്ടവിരുദ്ധമായി അധികം പലിശ നല്‍കി. ഒരു പ്രമാണം ഉപയോഗിച്ച് പലര്‍ക്കും വായ്പ നല്‍കി. സഹകരണ വകുപ്പിന്റെ അനുവാദം ഇല്ലാതെ ചിലവുകള്‍ നടത്തിയെന്നതടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. സഹകരണ രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്ന് ഇരവിപുരം പോലീസ് നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മക്ക പ്രതിരോധ സഖ്യത്തിന്റെ ആദ്യത്തെ നിർണായക യോഗം ; അസിം മുനിർ തുർക്കിയിൽ

0
ഇസ്തംബൂൾ : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ...

അമേരിക്കയിൽ മലയാളി യുവതികളുടെ ദുരൂഹ മരണം ; കൊലപാതകക്കേസിൽ സുഹൃത്ത് കസ്റ്റഡിയിൽ

0
ന്യൂയോർക്ക് : പ്രവാസി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട്...

വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും കാരണം മുടങ്ങിയ ജയ്പൂരിലെ നീറ്റ്-പി.ജി പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

0
ജയ്പൂർ : ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ...

വി.സി നിയമന തർക്കം : സിസയും, സജിയും തുടരും ; ഗവർണറും സർക്കാരും ധാരണയിലെത്തി

0
ന്യൂഡൽഹി : വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ...