വരിക്കാരുടെ എണ്ണത്തിൽ ജിയോ ഒന്നാം സ്ഥാനത്ത് തന്നെ ; തകർച്ച തുടർക്കഥയാക്കി വോഡഫോൺ ഐഡിയ

For full experience, Download our mobile application:
Get it on Google Play

മൊബൈൽ സേവനരംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റിൽ 6.49 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. മുഖ്യ എതിരാളിയായ എയർടെലിന് ഇക്കാലയളവിൽ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് പുതുതായി കമ്പനിയുടെ ഭാഗമാക്കാൻ സാധിച്ചുള്ളൂ. വോഡഫോണിന് സ്വന്തം ഉപഭോക്താക്കൾ നഷ്ടപ്പെടുന്നത് തുടരുകയാണ്.

എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ അളവ് കുറവാണ് എന്ന ആശ്വാസത്തിലാണ് വോഡഫോൺ ഐഡിയ. വോഡഫോൺ ഐഡിയക്ക് ഓഗസ്റ്റിൽ 8.33 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. ആറരലക്ഷം ഉപഭോക്താക്കളെ കൂടി കിട്ടിയതോടെ ജിയോയുടെ വരിക്കാരുടെ എണ്ണം 44.38 കോടിയായി. 35.41 കോടി ഉപഭോക്താക്കളാണ് എയർടെൽ ഉപയോഗിക്കുന്നത്. വോഡഫോണിന് 27.1 കോടി ഉപഭോക്താക്കളാണ് ഉള്ളതെന്ന് ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...