തിരുവനന്തപുരത്ത് : തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണ് ഇത്. ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ആലപ്പുഴ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 2375 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 21,232 പേരാണ് ചികിത്സയിലുള്ളത്.
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി
RECENT NEWS
Advertisment