Sunday, May 12, 2024 9:53 pm

സംസ്ഥാനത്ത് കൊവിഡ് പരിശോധനയോട് മടി കാട്ടുന്നവരുടെ എണ്ണം കൂടുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് പരിശോധനയോട് മടി കാട്ടുന്നവരുടെ എണ്ണം കൂടുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളളവര്‍ പോലും ലക്ഷണങ്ങളില്ലെന്ന പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവാത്തതും ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം പെരുകുന്നതിനിടെയാണ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ ടെസ്റ്റിനോട് മുഖം തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ രണ്ടാഴ്ചക്കാലം ആശുപത്രിയില്‍ കഴിയണമെന്നതാണ് പിന്‍മാറാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ ടെസ്റ്റിനായി പലരും സ്വയം സന്നദ്ധരായി എത്തിയിരുന്നു. എന്നാലിപ്പോള്‍ ആളുകള്‍ ഒഴിഞ്ഞ് മാറുകയാണ്.

ടെസ്റ്റ് സംബന്ധിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. രോഗസാധ്യതയുളള പ്രദേശങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം. എന്നാല്‍ ഇതില്‍ അര്‍ത്ഥമില്ലെന്നും രോഗലക്ഷണങ്ങളുളളവരെയും രോഗസാധ്യത കൂടുതലുളളവരെയും മാത്രമെ ടെസ്റ്റ് ചെയ്യേണ്ടതുളളൂ എന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ നിര്‍ദ്ദേശം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പി എച്ച് ഡി നേടി കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ്...

0
കോട്ടയം : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി...

ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യം : ഗവർണർ ഡോ. പി.എസ് ശ്രീധരൻപിള്ള

0
ചെങ്ങന്നൂർ : ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യമെന്ന് ഗോവ...

ആറന്മുള സ്വദേശിയായ യുവതിക്ക് യുഎസ് ഷിപ്പിംഗ് കമ്പനിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം...

0
പത്തനംതിട്ട: ആറന്മുള സ്വദേശിയായ യുവതിക്ക് യുഎസ് ഷിപ്പിംഗ് കമ്പനിയിൽ ജോലി വാങ്ങി...

നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

0
മധുര: ദിണ്ടിഗല്‍ ജില്ലയില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി....