ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി ; മരണസംഖ്യ പത്തായി

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : കൊവിഡ് 19 വൈറസ് ബാധിച്ച് ഒമാനില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം പത്തായി. 74 വയസ്സുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് ഒമാന്‍ സ്വദേശികളും ഒരു മലയാളിയും  ഉള്‍പ്പെടെ ഏഴു വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരിച്ചത്. ഒമാനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 31നായിരുന്നു. രണ്ടാമത്തെ മരണം ഏപ്രില്‍ 4 നുമായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇവര്‍ രണ്ടുപേരും 77 വയസ്സ് പ്രായമായിരുന്ന ഒമാന്‍ സ്വദേശികളായിരുന്നു.

41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി ഏപ്രില്‍ 9 ന് മരണപ്പെട്ടതാണ് രാജ്യത്തെ മൂന്നാമത്തെ മരണം. ഏപ്രില്‍ 12ന് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. 37കാരനായ പ്രവാസിയാണ് മരിച്ചത്. അഞ്ചാമത്തെ മരണം 66 വയസുള്ള ഒരു ഗുജറാത്ത് സ്വദേശിയുടേതായിരുന്നു. ഇദ്ദേഹം മത്ര സൂഖില്‍ വ്യാപാരം ചെയ്തു വരികയായിരുന്നു. കൊവിഡ് 19 മൂലം മലയാളിയായ ഡോക്ടര്‍ രാജേന്ദ്രന്‍ നായരുടെ മരണമായിരുന്നു ഒമാനിലെ ആറാമത്തെ മരണം. ഏപ്രില്‍ 17 വൈകിട്ട് 4 നായിരുന്നു ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ ഡോക്ടര്‍ പി. രാജേന്ദ്രന്‍ നായര്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ്  ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് അവസാന വാരത്തോടു കൂടി ‘അല്‍ നാദ’ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 40 വര്‍ഷത്തിലേറെയായി മസ്‌കറ്റിലെ റൂവിയില്‍ ‘ഹാനി ക്ലിനിക്’ എന്ന സ്വകാര്യ ആരോഗ്യ സേവന കേന്ദ്രം നടത്തി വരികയായിരുന്നു ഡോക്ടര്‍ രാജേന്ദ്രന്‍ നായര്‍.

രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ച ആദ്യ മലയാളി ആണ് ഡോക്ടര്‍. 59 വയസുള്ള സ്ഥിര താമസക്കാരനായ വിദേശി ഏപ്രില്‍ പത്തൊന്‍പതിനു മരണപ്പെട്ടതാണ് രാജ്യത്തെ ഏഴാമത്തെ മരണം. ഏപ്രില്‍ 21 രാവിലെ 53 കാരനായ ഒരു ബംഗ്ലാദേശ് സ്വദേശിയുടെ മരണമാണ് മന്ത്രാലയം കൊവിഡ് 19 വൈറസു മൂലം മരണപ്പെട്ട എട്ടാമത്തെ മരണമെന്ന് അറിയിച്ചത്. 57 വയസുള്ള ഒരു വിദേശി ഏപ്രില്‍ 23ന് മരിച്ചതാണ് രാജ്യത്തെ ഒന്‍പതാമത്തെ മരണമായി ഒമാന്‍ ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....