53.48 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: ഒക്ടോബറില്‍ മുത്തങ്ങയില്‍ 53.48 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ നെല്ലിക്കോമത്ത് വീട്ടില്‍ വി. വിഷ്ണു(25)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായവര്‍ ഇയാളില്‍ നിന്നാണ് ബെംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയത്. വിഷ്ണുവിനെതിരെ മാന്നാര്‍ സ്റ്റേഷനില്‍ വധശ്രമക്കേസിലുള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.

ഒക്ടോബര്‍ ഒമ്പതാം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കര്‍ണാടക ഭാഗത്ത് നിന്നും വരികയായിരുന്ന കെ എല്‍ 56 എക്‌സ് 6666 നമ്പര്‍ കാറിലാണ് എം.ഡി.എം.എ കടത്തിയത്. കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ നടുവട്ടം കൊന്നക്കുഴി വീട്ടില്‍ കെ അഭിലാഷ് (44), നടുവട്ടം അദീബ് മഹല്‍ വീട്ടില്‍ അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നേരത്തെ പിടികൂടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...