Thursday, November 30, 2023 3:52 am

കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ

പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞ് ആക്രമിക്കുകയും വീട്ടമ്മയെയും മകളെയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരു പ്രതിയെ കൂടി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ദിവസം രാത്രി 9 മണി കഴിഞ്ഞ് വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗത്തുവെച്ചാണ് സംഭവം. കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രചെയ്തുവന്ന വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം പള്ളിവാതുക്കൽ വീട്ടിൽ പി ജെ മാത്യുവിന്റെ മകൻ റോണി ജോൺ മാത്യുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

കേസിൽ രണ്ടാം പ്രതി ഇരവിപേരൂർ കുറുന്തോട്ടത്തിൽ പറമ്പിൽ അനിൽ കുമാറിന്റെ മകൻ ഹരികൃഷ്ണൻ കെ എ (21)യാണ് ഇന്ന് പിടിയിലായത്. വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ വി കെ ചെല്ലപ്പന്റെ മകൻ ഗിരീഷ് കുമാർ വി സി (47) നേരത്തെ അറസ്റ്റിലായിരുന്നു. വീടിന് സമീപത്തുനിന്നും ഇന്നുച്ചയ്ക്ക്‌ ഹരികൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾ അവരുടെ വീടിന്റെ ഭാഗത്ത് പബ്ലിക് റോഡിൽ മാർഗതടസ്സമുണ്ടാക്കി കിടന്നത് ചോദ്യം ചെയ്യുകയും വഴിമാറാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് മൂവരും ചേർന്ന് ആക്രമിച്ചത്.

ഒന്നാം പ്രതിയായ ഗിരീഷും രണ്ടാം പ്രതി ഹരികൃഷ്ണനും ചേർന്ന് റോണിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. തടസ്സം പിടിച്ച ഭാര്യ പ്രിൻസിയുടെ കയ്യിൽ കയറിപ്പിടിച്ചുതിരിക്കുകയും കഴുത്തിൽ പിടിച്ചമർത്തുകയും ചെയ്തു.മകൾ അലീനക്കു നേരെയും കയ്യേറ്റമുണ്ടായി. കൈപിടിച്ച് തിരിച്ച മൂന്നാം പ്രതി തോളിൽ അടിക്കുകയും പിടിച്ചുതള്ളുകയും കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

രണ്ടാം പ്രതി റോണിയുടെ തലയിൽ സിമന്റ്‌ കട്ടകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചതായും മൂന്നാം പ്രതി ഭാര്യ പ്രിൻസിയുടെ നൈറ്റി വലിച്ചുകീറിയതായും കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാൽ തൂക്കമുള്ള സ്വർണമാല കവർന്നതായും മൊഴിയിൽ പറയുന്നു. തുടർന്ന് കുടുംബം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റോണിയുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ് ഒന്നാം പ്രതിയെ ഉടനടി വീടിനുസമീപത്തുനിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പെരുനാട് എസ് ഐമാരായ റെജി തോമസ്, രവീന്ദ്രൻ നായർ, എ എസ് ഐ റോയ് ജോൺ, സി പി ഓ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു ; ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക്...

പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി

0
പത്തനംതിട്ട :  ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി...

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് ; കടുത്ത നടപടികൾ ഡിസംബർ 14 വരെ...

0
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ...

സർക്കാരിനും കണ്ണൂർ വിസിക്കും നിര്‍ണായകം, വിസി പുനർനിയമനത്തിനെതിരായ ഹ‍ർജിയിൽ വിധി നാളെ

0
കണ്ണൂർ: വിസി പുനർനിയമനത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി...