ഒരു വട്ടം കൂടി…തിരുമുറ്റത്തെത്തുവാന്‍ മോഹം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം… പഴയകാല പള്ളിക്കൂടത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കാന്‍ അവസരം ഒരുക്കി പത്തനംതിട്ട ഇടത്താവളം. എന്റെ കേരളം പ്രദര്‍ശന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ നിങ്ങളെ ഉറപ്പായും പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോകും. 1956 സ്ഥാപിതം, മഞ്ഞ നിറത്തിലുള്ള ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളാല്‍ എഴുതിയ കമാനത്തില്‍ ഇരുവശങ്ങളിലും പഴയകാല യൂണിഫോം അണിഞ്ഞു നില്‍ക്കുന്ന വിദ്യാര്‍ത്ഥി – വിദ്യാര്‍ഥിനികളുടെ സെല്‍ഫി പോയിന്റ്. കവാടം കഴിഞ്ഞ് അകത്തേയ്ക്ക് പ്രവേശിച്ചാല്‍ കാത്തിരിക്കുന്നത് അറിവും കളികളും നിറഞ്ഞ ഇടം. കണക്കിനെ വരുത്തിയിലാക്കാനും ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കാനും ചിന്തയെ ഉണര്‍ത്തുവാനും ഒട്ടനവധി ഗെയിമുകളാണ് ക്രമീകരിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ചരിത്രം ചുമരുകളില്‍ കാണാം. ഒന്നു മുതല്‍ അഞ്ചു കോടി വരെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വിദ്യാലയങ്ങളുടെ ചിത്രവും വിദ്യഭ്യാസ മേഖലയുടെ വളര്‍ച്ചയും കാണാം. ഹൈടെക്ക് വിദ്യാലയം, ഡിജിറ്റല്‍ വിദ്യാഭ്യാസം, പാഠപുസ്തകം, കുരുന്നെഴുത്തുകള്‍, ഏകജാലകം, കരിയര്‍ ഗൈഡന്‍സ്, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, വര്‍ണക്കൂടാരം, നോ ടു ഡ്രഗ്സ്, സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍, ഗിഫ്റ്റഡ് ചില്‍ഡ്രന്‍ എന്നീ തീമുകളിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...