തൃശ്ശൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബന്ധുവായ രാമചന്ദ്രന്‍റെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജയന്‍ നായര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. തൊട്ടടുത്ത വര്‍ക്ക് ഷോപ്പിന് മുകളില്‍ നിന്നാണ് തേനീച്ച കൂടിളകിയത്.

മറ്റുള്ളവര്‍ ഓടിയെങ്കിലും വിജയന്‍ നായര്‍ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയന്‍ നായരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന കമലാകരന്‍റെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കില്ല. പരുന്ത് കൊത്തിയതിനെ തുടര്‍ന്നാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...