ഉമ്മൻ ചാണ്ടിക്ക് ഒരു നീതി – പിണറായിക്ക് മറ്റൊരു നീതി – ഇത് പറ്റുമോ ? അന്വേഷിക്കട്ടെ ; തിരിച്ചടിച്ച് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ കറൻസി കടത്ത് ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയും സ്വപ്ന ഇപ്പോൾ നടത്തിയ അതേ ആരോപണം കുറ്റസമ്മത മൊഴിയായി നൽകിയിരുന്നു. എന്നാൽ അന്ന് അന്വേഷണത്തിലേക്ക് പോകാതെ ബിജെപിയും സിപിഎമ്മും ചേർന്ന് ഒത്ത് തീർക്കുകയായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണം. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോൾ ആരോപണവിധേയയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി. ഉമ്മൻ ചാണ്ടിക്ക് ഒരു നീതി, പിണറായിക്ക് മറ്റൊരു നീതിയുമെന്നത് പറ്റുമോയെന്നും സതീശൻ ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ 
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ മറ്റൊരാൾ നേരത്തെ ഇതേ കാര്യം കുറ്റസമ്മതമൊഴിയായി നൽകിയിരുന്നു. എന്നാൽ അന്ന് അത് അന്വേഷിക്കപ്പെട്ടില്ല. സംഘപരിവാർ ശക്തികളും സിപിഎം നേതൃത്വവും തമ്മിൽ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീർപ്പിലെത്തിയതാണ്. അതുകൊണ്ടാണ് അന്ന് കേന്ദ്ര ഏജൻസികൾ ഇക്കാര്യം (മുഖ്യമന്ത്രിക്കെതിരായ കറൻസി കടത്ത് ആരോപണം) അന്വേഷിക്കാതെ പോയത്. സ്വർണ്ണ കടത്ത് കേസിൽ കേരളത്തിലുള്ളവരും കേന്ദ്രത്തിലുമുള്ള ബിജെപി നേതാക്കൾ ഇടനിലക്കാരായുണ്ട്. കേരളത്തിലെ ബിജെപി നേതാക്കളിലെ പലരും  ഇടനിലക്കാരാണ്. അവരുടെ ഇടപെടലിൽ കൂടിയാണ് സിപിഎമ്മുമായി ചേർന്ന് അന്ന് കേസ് പൂട്ടിക്കെട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...