വിമതകലാപത്തിന് ഒരാണ്ട് ; റഷ്യക്കാരുടെ വീരനായകനായി പ്രിഗോഷിൻ

For full experience, Download our mobile application:
Get it on Google Play

മോസ്കോ: എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കി കാൽനൂറ്റാണ്ടോളമായി റഷ്യ വാഴുന്ന പ്രസിഡന്റ് വ്ളാദിമിർ പുതിനെ മുൾമുനയിൽനിർത്തി, വാഗ്നർ കൂലിപ്പട്ടാളമേധാവി യെവ്‌ഗെനി പ്രിഗോഷിൻ നയിച്ച വിമതകലാപത്തിന് ഒരു വയസ്സ് തികയുന്നു. കലാപത്തിനു രണ്ടുമാസത്തിനുശേഷം ദുരൂഹസാഹചര്യത്തിൽ വിമാനാപകടത്തിൽ പ്രിഗോഷിൻ കൊല്ലപ്പെട്ടെങ്കിലും അദ്ദേഹമിന്നും റഷ്യക്കാർക്ക് വീരനായകനാണ്.
നിർണായകഘട്ടത്തിൽ റഷ്യക്കുവേണ്ടി ഒരുപാടെല്ലാം പ്രിഗോഷിൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മഹാനാണെന്നും 60 വയസ്സുകാരനായ റഷ്യക്കാരൻ അലക്സാണ്ടർ ഉലിയനോവ് പറയുന്നു. റഷ്യൻ സൈന്യത്തിലെ ചരിത്രപുരുഷനായി കണക്കാക്കുന്ന ജനറൽ മിഖായേൽ കുതുസോവിനോടാണ് ചിലർ പ്രിഗോഷിനെ ഉപമിച്ചത്. അദ്ദേഹം തങ്ങളുടെ ഹൃദയത്തിൽ ജിവിക്കുന്നെന്ന് മറ്റുചിലർ.

കഴിഞ്ഞമാസം പ്രിഗോഷിന്റെ കല്ലറയ്ക്കുസമീപം വാഗ്നർ സേനാംഗങ്ങളും അനുയായികളും ചേർന്ന് പ്രതിമ സ്ഥാപിച്ചിരുന്നു. 2023 ജൂൺ 23-24നാണ് റഷ്യയെ വിറപ്പിച്ച് മോസ്കോയിലേക്ക് പ്രിഗോഷിനും കൂട്ടരും വിമതകലാപം നയിച്ചത്. സൈനികനഗരമായ റോസ്കോവ് ഓൺ ഡോൺ പിടിച്ചെടുത്തായിരുന്നു തുടക്കം. 24 മണിക്കൂർ ആയുസ്സേ അട്ടിമറിശ്രമത്തിനുണ്ടായിരുന്നുള്ളൂവെങ്കിലും പുതിന്റെ 24 വർഷത്തെ ഭരണത്തിനേറ്റ വലിയ തിരിച്ചടിയിലൊന്നായിട്ടാണ് അത് കണക്കാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...