ഓൺലൈനായി ചുരിദാർ വാങ്ങി ; പെൺകുട്ടിയെ കബളിപ്പിച്ച് തട്ടിയെടുത്തത് ഒരു ലക്ഷത്തോളം രൂപ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓൺലൈൻ വസ്ത്ര വ്യാപാര ആപ്ലിക്കേഷനിലൂടെ ചുരിദാർ ഓർഡർ ചെയ്ത പെൺകുട്ടിയെ കബളിപ്പിച്ചു പിതാവിന്റെ അക്കൗണ്ടിൽ നിന്നു തട്ടിപ്പു സംഘം കവർന്നത് ഒരു ലക്ഷത്തോളം രൂപ. അഞ്ചുകല്ലുംമൂട് സ്വദേശിയായ കോളജ് വിദ്യാർഥിനിയാണു തട്ടിപ്പിന് ഇരയായത്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു 2500 രൂപയുടെ ചുരിദാറാണു പെൺകുട്ടി ഓർഡർ ചെയ്തത്. എന്നാൽ കയ്യിലെത്തിയ ചുരിദാർ ഉപയോഗ യോഗ്യമല്ലാത്തതിനാൽ തിരിച്ചു നൽകി.

പക്ഷേ അക്കൗണ്ടിൽ പണം തിരികെ വന്നില്ല. തുടർന്നു പെൺകുട്ടി വെബ്‌സൈറ്റിൽ നിന്നു ലഭിച്ച കസ്റ്റമർ റിലേഷൻ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പണം തിരികെ അയച്ചു തരാനാണെന്നു വിശ്വസിപ്പിച്ച് എടിഎം കാർഡ് നമ്പർ ആവശ്യപ്പെട്ടു. സഹോദരന്റെ കാർഡ് നമ്പർ നൽകി. ആ അക്കൗണ്ടിൽ പണമില്ലെന്നു കണ്ട് അവർ മറ്റൊരു കാർഡ് നമ്പർ ആവശ്യപ്പെട്ടതിനെ തുടർന്ന് പിതാവിന്റെ കാർഡ് നമ്പർ നൽകി.

തുടർന്ന് തുടർച്ചയായി ഒട്ടേറെ തവണ ഫോണിൽ വന്ന ഒടിപി നമ്പറുകൾ പറഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു. എന്നാൽ മുടക്കിയ പണം തിരികെ കിട്ടിയില്ലെന്നു മാത്രമല്ല അക്കൗണ്ടിൽ നിന്ന് 90,000 രൂപയിലധികം നഷ്ടപ്പെടുകയും ചെയ്തു. തട്ടിപ്പു മനസിലാക്കിയ കുടുംബം പോലീസിലും ബാങ്ക് ശാഖയിലും പരാതി നൽകി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ ഉപയോഗിച്ചാണു തട്ടിപ്പു സംഘം വിളിച്ചിരിക്കുന്നതെന്നു വ്യക്തമായി. വെസ്റ്റ് പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...