ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സ്കൂളുകള്‍ ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രീംകോടതി. മഹാമാരി മൂലം സ്കൂളുകള്‍ അടച്ചിടുകയും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആവുകയും ചെയ്തിട്ടും സ്കൂളുകള്‍ ഈടാക്കുന്ന ഫീസില്‍ കുറവില്ലെന്ന് ആരോപണം ഉയരുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കറിന്റെയും  ദിനേശ് മഹേശ്വിയുടേയും ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം. മാനേജ്മെന്‍റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മഹാമാരിക്കാലത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി ഉള്‍ക്കൊള്ളണമെന്നാണ് കോടതി പറഞ്ഞത്. വിഷമകാലത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭയമാകണമെന്നും കോടതി വിശദമാക്കി. വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷത്തില്‍ ലഭ്യമാക്കാത്ത സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

സ്കൂളിന്റെയോ വിദ്യാര്‍ഥികളുടേയോ നിയന്ത്രണങ്ങള്‍ക്കപ്പുറത്തുള്ള കാരണങ്ങളാണ് സ്കൂളിലെത്തിയുള്ള പഠനം തടസപ്പെടുന്നത്. മഹാമാരിക്കാലത്തെ സ്കൂള്‍ ഫീസില്‍ 30 ശതമാനം ഇളവുചെയ്യണമെന്ന രാജസ്ഥാന്‍ സര്‍ക്കാരിനെതിരായ പ്രൈവറ്റ് സ്കൂളുകളുടെ പരാതി പരിഗണിക്കുകയായിരുന്ന കോടതി. ഫീസിളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി സ്കൂളുകള്‍ ഫീസ് കുറയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...