ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സംവിധാനമില്ലാത്തതിന്റെ പേരില്‍ രാജ്യത്ത് വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. സ്മാര്‍ട് ഫോണില്ലാത്തതിന്റെ പേരില്‍ പഞ്ചാബില്‍ പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. മാന്‍സ ജില്ലയിലെ പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. നേരത്തെ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിഷമത്തില്‍ കേരളത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടി ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാന്‍ സാമ്പത്തികമില്ലായിരുന്നു. മാനസ്സിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാകക്കി. കൊറോണ വൈറസ് കാരണം യുവാക്കള്‍ക്ക് മുഴുവന്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതി തനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.