വ്യാജ മെയിലും വ്യാജ വെബ്‌സൈറ്റും ; യുഎഇയില്‍ ട്രാഫിക് പോലീസിന്റെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : യുഎഇയില്‍ ട്രാഫിക് പോലീസിന്റെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ്. ഗതാഗത നിയമ ലംഘനത്തിനുളള വ്യാജ പിഴയുടെ പേരിലാണ് തട്ടിപ്പ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തിലുള്ള വ്യാജ ഇ-മെയിലുകള്‍ ലഭിച്ചത്. വാഹനം ഓടിക്കുന്നവരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത്. ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് പോലീസിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇ മെയിലിനൊപ്പമുളള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോലീസിന്റേതിന് സമാനമായ വ്യാജ വെബ്‌സൈറ്റില്‍ എത്തിച്ചേരും. തുടര്‍ന്ന് പിഴ അടക്കാനായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടും. ഇത്തരത്തിലുളള വ്യാജ സന്ദേശങ്ങള്‍ നിരവധി ആളുകള്‍ക്ക് ലഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ദുബായി പോലീസ് രംഗത്ത് എത്തി. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് ആധികാരികത ഉറപ്പാക്കണമെന്ന് സമൂഹ മാധ്യമത്തിലൂടെ പോലീസ് ഓര്‍മിപ്പിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഒരിക്കലും കൈമാറരുതെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും ദുബായി പോലീസ് വ്യക്തമാക്കി. നേരത്തെയും സമാനമായ രീതിയിലുളള നിരവധി തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...

തിരുവനന്തപുരത്ത് 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...