അധ്യാപികമാർക്കടക്കം നഗ്നദൃശ്യങ്ങൾ , അസഭ്യം ; ഓണ്‍ലൈന്‍ വായ്പാ ആപ്പുകാരുടെ അഴിഞ്ഞാട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടപടിയെടുക്കുമെന്ന ഡിജിപിയുടെ ഉറപ്പ് പാഴായതോടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പ ആപ്പുകാരുടെ അഴിഞ്ഞാട്ടം. അസഭ്യം വിളിയും അപകീര്‍ത്തിപ്പെടുത്തലും കഴിഞ്ഞ് ഇരയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചില സംഘങ്ങള്‍. തന്‍റെ പേരില്‍ സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കടക്കം അശ്ലീല സന്ദേശങ്ങളും നഗ്നദൃശ്യങ്ങളും വായ്പ ആപ്പുകാര്‍ അയച്ചുകൊടുത്തതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് തിരുവനന്തപുരത്ത് ഒരു അധ്യാപകന്‍.

തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ ലോക്ഡൗണ്‍ കാലത്ത് ഒരു അത്യാവശ്യം വന്നപ്പോഴാണ് ഓണ്‍ലൈന്‍ വായ്പ ആപ്പില്‍ നിന്ന് വായ്പയെടുത്തത്. അതു തിരിച്ചടയ്ക്കാന്‍ മറ്റുപല ആപ്പുകളില്‍ നിന്നും വായ്പയെടുത്തു. കൊള്ളപലിശ അടയ്ക്കാന്‍ വൈകിയതോടെ ഭീഷണി തുടങ്ങി. തുടര്‍ച്ചയായ ഫോണ്‍വിളികള്‍, ഫോണെടുത്താല്‍ കേട്ടാലറയ്ക്കുന്ന അസഭ്യം വിളി. ഒരു ദിവസം സുഹൃത്ത് വിളിച്ചപ്പോഴാണ് തന്‍റെ പേരില്‍ നഗ്നചിത്രങ്ങളും വീഡിയോകളും അസഭ്യവും സുഹൃത്തുക്കള്‍ക്ക് വാട്സാപ് സന്ദേശമായി എത്തിയ കാര്യം അറിയുന്നത്. സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കും കിട്ടി അശ്ലീല വാട്സാപ് സന്ദേശങ്ങള്‍. പലരും തെറ്റിദ്ധരിച്ചതോടെ അധ്യാപകന്‍ മാനസിക സമ്മര്‍ദത്തിലായി. പോലീസില്‍ പരാതി നല്‍കി നാലുദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഇനി എന്തു ചെയ്യണം എന്നറിയാത്ത നിസഹായാവസ്ഥയിലാണ് ഈ അധ്യാപകന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...