ഓൺലൈൻ ലോൺ ആപ്പ് ഓപ്പറേറ്റർമാരുടെ ഭീഷണി ; യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഓൺലൈൻ ലോൺ ആപ്പ് ഓപ്പറേറ്റർമാരുടെ ഭീഷണിയെ തുടർന്ന് 23കാരൻ ആത്മഹത്യ ചെയ്തു. ചെന്നൈ സ്വദേശി നരേന്ദ്രനെയാണ് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എംജിആർ നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. പെരുങ്കുടിയിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു 23 കാരനായ നരേന്ദ്രൻ. ലോൺ ആപ്പ് വഴി നരേന്ദ്രൻ 33,000 രൂപ കടം വാങ്ങിയെന്നാണ് കുടുംബം നൽകിയ പ്രാഥമിക വിവരം. ലോൺ തിരിച്ചടച്ച ശേഷവും ആപ്പ് കസ്റ്റമർ സർവീസ് നടത്തിപ്പുകാർ നരേന്ദ്രനെ വിളിച്ച് ഭീഷണിപ്പെടുത്തി.

നിരന്തരം വിളിച്ച് 33,000 രൂപ കൂടി നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. വീട്ടുകാരിൽ നിന്ന് 50,000 രൂപ കടം വാങ്ങി നരേന്ദ്രൻ പണം തിരിച്ചടച്ചിരുന്നു. എന്നാൽ പണം ആവശ്യപ്പെട്ട് ലോൺ ആപ്പ് കസ്റ്റമർ സർവീസ് നരേന്ദ്രനെ വീണ്ടും ബന്ധപ്പെട്ടു.

നരേന്ദ്രനോട് അസഭ്യം പറയുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കും അശ്ലീല ചിത്രങ്ങൾ നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോൺ ആപ്പ്  നരേന്ദ്രന്റെ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചതായും വിവരമുണ്ട്. ഇവരുടെ പീഡനം സഹിക്കാനാകാതെ വീട്ടിൽ തനിച്ചായിരുന്ന നരേന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...