മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം ; മരിച്ചത് ആലപ്പുഴ സ്വദേശി ആര്‍ഷ(24)

For full experience, Download our mobile application:
Get it on Google Play

കരുവാരക്കുണ്ട് :  മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം. കല്‍ക്കുണ്ട് റിസോര്‍ട്ടിനു സമീപത്തെ ചോലയില്‍ കുളിക്കാനിറങ്ങിയ ആലപ്പുഴ ചന്തിരൂര്‍ മുളയ്ക്കപറമ്പില്‍ സുരേന്ദ്രന്റെയും സുശീലയുടെയും മകള്‍ ആര്‍ഷ(24)യാണ് മരിച്ചത്.  ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായിരുന്നു ആര്‍ഷ. ആര്‍ഷിത കുടുംബസമേതം കല്‍ക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടില്‍ വിരുന്നിനു വന്നതാണ്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ചോലയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടാകുകയായിരുന്നു. മഴയില്ലാതെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തെളിഞ്ഞ ഒഴുക്കുകുറവുള്ള അവസ്ഥയിലായിരുന്നു ചോല. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കല്‍ക്കുണ്ട് ക്രിസ്ത്യന്‍ പള്ളിക്കു പിറകില്‍ ഒലിപ്പുഴയിലെ പാറയില്‍ തങ്ങിനില്‍ക്കുന്നനിലയില്‍ ആര്‍ഷയെ കണ്ടെത്തി. ഉടന്‍ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തൊഴുക്കില്‍പ്പെട്ട്  ഒന്നര കിലോമീറ്ററോളം ഒഴുകുന്നതിനിടെ കല്ലിലും മറ്റും തട്ടി, തലയിലും ശരീരഭാഗങ്ങളിലും മുറിവുകളേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...