പൂനെ: ഓണ്‍ലൈനില്‍ വായ്പ നല്‍കുന്ന കമ്പനിയുടെ ഭീഷണിയെ തുടര്‍ന്ന് പൂനെയില്‍ മലയാളി യുവാവ് ജീവനൊടുക്കി. തലശ്ശേരി സ്വദേശി അനുഗ്രഹ് (22) ആണ് മരിച്ചത്. ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും ആദര്‍ശ് 8000 രൂപ വായ്പയായി എടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ വൈകിയതോടെ ഇയാള്‍ വായ്പയെടുത്ത വിവരം ഓണ്‍ലൈന്‍ വായ്പാ കമ്പനി യുവാവിന്റെ ഫോണിലെ വിവിധ ആളുകളുടെ നമ്പരിലേക്ക് അയക്കാന്‍ തുടങ്ങി. കൂടാതെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചും ഇവര്‍ യുവാവിനെ അപകീര്‍ത്തിപ്പെടുത്തി. ഇതിന്റെ മനോവിഷമത്തില്‍ അനുഗ്രഹ് ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവാവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.