ഓണ്‍ ലൈന്‍ മീഡിയ ചീഫ്എഡിറ്റര്‍മാരുടെ സംഘടനയുടെ പ്രഖ്യാപനം ഇന്ന് തിരുവല്ലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കുമെന്ന് കോഡിനേറ്റര്‍മാരായ പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), രവീന്ദ്രന്‍ (കവര്‍ സ്റ്റോറി), തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) എന്നിവര്‍ പറഞ്ഞു. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ദേശീയ സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് ഇത് തരണം ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്നും സംഘാടകര്‍  പറഞ്ഞു.

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുവാനുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം അങ്ങേയറ്റം അപലനീയമാണ്. പത്ര ദൃശ്യ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഈ നടപടി. മാധ്യമരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെത്. എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ ചിലര്‍ മടിക്കുകയാണ്. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഓരോ നിമിഷവും വാര്‍ത്തകള്‍ അപ്ടേറ്റ്‌ ചെയ്യുമ്പോള്‍ ദിനപ്പത്രങ്ങള്‍ക്ക് 24 മണിക്കൂര്‍ ആവശ്യമാണ്‌. ടിവി ചാനലുകള്‍ക്കാകട്ടെ സാധാരണഗതിയില്‍ കുറഞ്ഞത്‌ 1 മണിക്കൂര്‍ കാലതാമസവും വരുന്നു. വാര്‍ത്തകള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിച്ചുതുടങ്ങിയതോടെയാണ് മുന്‍നിര പത്രങ്ങളും  ടി.വി ചാനലുകളും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നീങ്ങിത്തുടങ്ങിയത്. ഇതിനെ സംഘടിതമായി നേരിടുവാനാണ് തീരുമാനമെന്ന് കോഡിനേറ്റര്‍മാരായ പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), രവീന്ദ്രന്‍ (കവര്‍ സ്റ്റോറി), തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) എന്നിവര്‍ പറഞ്ഞു

ഓണ്‍ ലൈന്‍ മീഡിയകളുടെ മാനേജ്മെന്റ് പ്രതിനിധികള്‍ മാത്രമാകും സംഘടനയില്‍ ഉണ്ടാകുക. ന്യുസ് പോര്‍ട്ടല്‍ മുഖേന ദിവസേന വാര്‍ത്തകള്‍  അപ് ഡേറ്റ് ചെയ്യുന്ന ചാനലുകള്‍ക്കാണ് അംഗത്വം നല്‍കുക. ഇന്ത്യയിലോ വിദേശത്തോ മലയാള ഭാഷയില്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗത്വത്തിന് അര്‍ഹതയുണ്ടായിരിക്കും. കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരമായിരിക്കും യോഗം നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...