സ്വർണക്കടത്ത് പിടിക്കാൻ സഹായിച്ച ആൾക്കുള്ള കസ്റ്റംസ് പ്രതിഫലത്തിൽ 22.50 ലക്ഷം കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തെ പിടിച്ചുലച്ച നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു വിവരം ചോർത്തി നൽകിയ വ്യക്തിക്കു പ്രതിഫലമായി 45 ലക്ഷം രൂപ ലഭിക്കും. സ്വർണക്കടത്തിനെക്കുറിച്ചു കൃത്യമായ വിവരം നൽകുന്നവർക്ക്, ഒരു ഗ്രാമിന് 150 രൂപ എന്ന കണക്കിൽ കസ്റ്റംസ് പ്രതിഫലം നൽകാറുണ്ട്. ആദ്യ ഘട്ടത്തിൽ പകുതി തുക നൽകും. ഇതുപ്രകാരം വ്യക്തിക്കു 22.50 ലക്ഷം രൂപ കൈമാറിയെന്നാണു സൂചന. ബാക്കി തുക കേസ് നടപടി പൂർത്തിയായ ശേഷം കൈമാറും.

വിവരം കൈമാറിയത് ആരാണെന്നുള്ള വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. കമ്മിഷണർക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാർഗോ വിഭാഗം അസി. കമ്മിഷണർ രാമ മൂർത്തിയുടെ നേതൃത്വത്തിൽ ജൂൺ 30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തത്. അതേസമയം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ‌ടു പ്രതികരിക്കാൻ കസ്റ്റംസ് തയാറായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...