തെറ്റായ അക്കൗണ്ടിലേക്കാണോ പണം അയച്ചത്‌ ; വിഷമിക്കേണ്ട, പണം തിരികെ ലഭിക്കാന്‍ വഴിയുണ്ട്..

For full experience, Download our mobile application:
Get it on Google Play

ഓൺലൈൻ പണമിടപാട് രാജ്യത്ത് അനുദിനം പ്രചാരം നേടിക്കൊണ്ടിരിക്കെയാണ്. ലോകം തന്നെ ആശ്ചര്യപ്പെടുന്ന വിധത്തിലാണ് ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റം. യുപിഐ അധിഷ്ഠിത സേവനങ്ങളാണ് ഡിജിറ്റൽ പണമിടപാടിനെ ജനകീയമാക്കിയത്. ബാങ്കുകൾ പുറത്തിറക്കിയ മൊബൈൽ ആപ്പുകൾ വഴിയോ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്പുകളാലോ ഏത് സമയത്തും അതിവേഗത്തിൽ പണമയക്കാം. തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറിയാൽ ഓൺലൈൻ ഇടപാട് നടക്കുന്ന വേളയിൽ, പണം അയക്കേണ്ട ആളുടെ അക്കൗണ്ട് നമ്പർ തെറ്റായി നല്‍കിയാല്‍ ഉപഭോക്താവ് വേഗം അക്കൗണ്ട് ആരംഭിച്ച മാതൃശാഖയിൽ ബന്ധപ്പെടണം.

തുടർന്ന് ഉപഭോക്താവിന്റെ മാതൃശാഖ, പണം തിരികെ കിട്ടാനുള്ള നടപടികൾ തുടങ്ങും. ഇതിലെ സാമ്പത്തികമായ ബാധ്യത ഏറ്റെടുക്കാതെയാവും ബാങ്ക് നടപടിയെടുക്കുക. അതേസമയം ഉപഭോക്താവിന്റെ മാതൃശാഖയിൽ വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ലെങ്കിൽ https://crcf.sbi.co.in/ccf എന്ന എസ്ബിഐയുടെ വെബ്സൈറ്റ് ലിങ്കിൽ കയറി പരാതിപ്പെടുക. പേഴ്സണൽ സെഗ്‍മെന്റ്/ ഇൻവിഡ്യുൽ കസ്റ്റമർ – ജനറൽ ബാങ്കിങ്/ ബ്രാഞ്ച് റിലേറ്റഡ്/ നോ റെസ്പോൺസ് ടു ക്വയറീസ് വിഭാഗത്തിലെ കമ്മന്റ് ബോക്സിൽ വിഷയം കുറിച്ചിടുക. ഇതുമായി ബന്ധപ്പെട്ട ബാങ്കിന്റെ ടീം വിഷയം പരിശോധിക്കുന്നതായിരിക്കും.

അയക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക നിങ്ങള്‍ സഹായം തേടിയ ബാങ്കുകള്‍ അകൗണ്ട് നമ്പര്‍ ഉപയോഗിച്ച് പണം ലഭിച്ച വ്യക്തിയെ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. എന്നിരുന്നാലും പണം കൈമാറുന്ന വ്യക്തയുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. “ഡിജിറ്റൽ പണമിടപാട് ആരംഭിക്കുന്നതിന് മുമ്പ് പണം അയക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് നമ്പറും വിശദാംശവുമൊക്കെ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുക. ഇത്തരത്തിൽ ഉപഭോക്താവ് സ്വന്തം നിലയിൽ നടത്തുന്ന തെറ്റായ ഇടപാടിന് ബാങ്ക് ഉത്തരവാദികളല്ല. എന്നിരുന്നാലും പണം തിരികെ കിട്ടാനുള്ള തുടർ നടപടികൾക്കായി ഉപഭോക്താവിന് മാതൃശാഖയിൽ ബന്ധപ്പെടാവുന്നതാണ്. അതുപോലെ പണം അയച്ച ബാങ്കിനെയും കൂടുതൽ സഹായങ്ങൾക്കായി ഉപഭോക്താവിന് ബന്ധപ്പെടാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...