Thursday, April 25, 2024 7:22 am

ഗൂഗിൾ പേയിൽ ഇടപാടുകൾ തടസ്സപ്പെടുന്നുണ്ടോ? ഒന്നിലധികം യുപിഐ ഐഡികൾ നിർമ്മിക്കൂ

For full experience, Download our mobile application:
Get it on Google Play

ഈ ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് പണമിടപാടുകൾ ഇന്ന് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ  ഇന്ന് ഇന്ത്യ വളരെ അധികം പുരോഗതി കൈവരിച്ചു കഴിഞ്ഞു. വേഗത്തിലുള്ളതും തടസ്സരഹിതവുമായ പേയ്‌മെന്റുകൾ നടത്താൻ ഇന്ന് സാധിക്കുന്നു. എന്നാൽ പലപ്പോഴും ഒരേ സമയത്തിൽ ഇടപാടുകൾ വർധിക്കുമ്പോൾ സെർവർ തിരക്കിലാകുന്നതിനാൽ പേയ്‌മെന്റുകൾ നടത്താൻ കഴിയാതെ വന്നേക്കാം.

യുപിഐ നെറ്റ്‌വർക്കുകളിൽ ട്രാഫിക് കൂടുതൽ ഉള്ളപ്പോൾ ഒന്നിലധികം യുപിഐ ഐഡികൾ ഉണ്ടെങ്കിൽ അത് സഹായകരമാകും. ഗൂഗിൾ പേയിൽ ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നാല് യുപിഐ ഐഡികൾ വരെ ഉണ്ടാക്കാം. ഒരേ ബാങ്കുമായി ബന്ധപ്പെട്ട ഒന്നിലധികം യൂപിഐ  ഐഡികളും ആകാം. വ്യത്യസ്‌ത ബാങ്കുകളുമായി ഗൂഗിൾ പേയിൽ അധിക യുപിഐ ഐഡികൾ ഉള്ളത് ഇടപാടുകൾ തടസ്സരഹിതവും വേഗത്തിലുള്ളതും ആക്കാൻ സഹായിക്കുന്നു.

ഇങ്ങനെ യുപിഐ ഐഡികൾ ഉണ്ടാകുമ്പോൾ ഉപയോക്താവിന് സുഗമമായി പേയ്മെന്റ്റ് നടത്താൻ സാധിക്കുന്നു. ഇവ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന സംശയം പലർക്കുമുണ്ടാകാം. ഇവയിൽ ഒരു ഐഡിയിൽ കാലതാമസം നേരിടുകയാണെങ്കിൽ നിങ്ങളുടെ പേയ്‌മെന്റിനായി ആപ്പ് ഒരു ബദൽ റൂട്ട് തിരഞ്ഞെടുക്കും. ഇങ്ങനെ പണമിടപാടുകൾ എളുപ്പത്തിൽ നടക്കുന്നു.  ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഈ ഐഡികൾ ഇല്ലാതാക്കാനും കഴിയും.

ഗൂഗിൾ പേയിലേക്ക് മറ്റൊരു യുപിഐ ഐഡി ചേർക്കുന്നത് എങ്ങനെയാണെന്ന് അറിയാം.

● നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഉപകരണത്തിൽ ഗൂഗിൾ  പേ  ആപ്പ് തുറക്കുക.

● ആപ്പിലേക്ക് സൈൻ ഇൻ /ലോഗിൻ ചെയ്യുക

● സ്ക്രീനിന്റെ മുകളിൽ വലത് കോണിലെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക

● പേയ്‌മെന്റ് രീതികൾ തിരഞ്ഞെടുക്കുക

● പുതിയ യുപിഐ ഐഡിക്കായി നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക

● ഈ സമയത്ത്, ഡ്രോപ്പ്-ഡൗൺ ഓപ്‌ഷനിൽ നിന്ന് യുപിഐ ഐഡികൾ നിയന്ത്രിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

●  നിങ്ങൾ സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്ന upi ഐഡിക്ക് അടുത്തുള്ള “+” ചിഹ്നം ക്ലിക്ക് ചെയ്യുക

● “പണമടയ്‌ക്കാൻ ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക” എന്ന ഓപ്‌ഷനു കീഴിൽ, പേയ്‌മെന്റ് രീതികൾക്കായി നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന യുപിഐ  ഐഡി നിങ്ങൾക്ക് തിരഞ്ഞെടുക്കാം

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം ; പത്ത് പേർക്കെതിരെ കേസ്

0
കോട്ടയം: പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

0
പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക...