പത്തനംതിട്ട നഗരസഭയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ വന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ സേവനം നിലവില്‍ വന്നു. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. നഗരസഭ ഓഫീസില്‍ നേരിട്ട് എത്താതെ tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ കെട്ടിട നികുതി വിവരങ്ങള്‍ മനസിലാക്കുന്നതിനും നികുതി അടയ്ക്കുന്നതിനും ഇതോടെ കഴിയും.

കൂടാതെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അടക്കം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. ഇത്തരം സേവനങ്ങള്‍ക്കായി നഗരസഭാ കാര്യാലയത്തില്‍ എത്തുന്നവര്‍ക്ക് പലപ്പോഴും ഉദ്യോഗസ്ഥര്‍ അവധിയില്‍ ആകുന്നതിനാല്‍ സേവനം യഥാസമയം ലഭ്യമാകാതെ വരുന്നു. ഈ ബുദ്ധിമുട്ട് സേവനങ്ങള്‍ ഓണ്‍ലൈനാകുന്നതോടെ അവസാനിക്കും. വെബ്‌സൈറ്റ് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലിയുടെ അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...