ഓമല്ലൂരില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ഒന്നാം ഘട്ടം പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 കളക്ഷന്‍ സെന്ററുകളില്‍ നിന്ന് പഞ്ചായത്ത് ക്രമീകരിച്ച വാഹനത്തില്‍ നേരിട്ട് ചെന്നാണു മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യങ്ങള്‍ സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.

ഒരു കിലോ അജൈവമാലിന്യത്തിന് 10 രൂപ നിരക്കില്‍ കമ്പനിക്ക് പഞ്ചായത്ത് നല്‍കണം. ഇനി മുതല്‍ മാലിന്യങ്ങള്‍ ശേഖരിച്ചു വീടുകളില്‍ വെയ്ക്കുണമെന്നും ഹരിതകര്‍മ്മസേനയുടെ  പ്രവര്‍ത്തകര്‍ ഭവനങ്ങളി നേരിട്ടെത്തി ഇവ ശേഖരിക്കുമെന്നും ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു. ഹരിതകര്‍മ്മസേനയുടെ യൂസര്‍ഫീ വീട്ടുകാര്‍ നല്‍കണം. പഞ്ചായത്ത് നേരിട്ട് മാലിന്യം ശേഖരിച്ചത് ഒരു ദിവസത്തേക്ക് മാത്രമാണ്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ജനപ്രതിനിധികള്‍ അറിയിക്കും. മാലിന്യങ്ങള്‍ വഴിയില്‍ വലിച്ചെറിയുന്നത് ക്രിമിനല്‍ കുറ്റവും പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്നതുമാണെന്ന് പ്രസിഡന്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...