അൻവറിന് പിന്നിൽ അൻവർ മാത്രം, സിപിഐഎം ഇല്ല ; അന്വേഷണം അട്ടിമറിക്കാനാകില്ല – എംവി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിവി അൻവറിന് പിന്നിൽ സിപിഐഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിഎംവി ​ഗോവിന്ദൻ. എഡിജിപിക്കെതിരായി പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പാർട്ടി പിന്തുണ ഇല്ലെന്ന് വ്യക്തമാക്കുകയാണ് എംവി ഗോവിന്ദൻ. അൻവറിന് പിന്നിൽ അൻവർ മത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. കോൺ​ഗ്രസിനെയും എംവി ​ഗോവിന്ദൻ വിമർശിച്ചു. ബിജെപിയുമായി ബന്ധം കോൺ​ഗ്രസിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംഎൽഎയും എംപിയെ യും ബിജെപിക്ക് നൽകിയത് കേരളത്തിൽ കോൺഗ്രസാണെന്ന് എംവി ​​ഗോവിന്ദൻ വിമർശിച്ചു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്ന് എംവി ​ഗോവിന്ദൻ പറ‍ഞ്ഞു. കേരളത്തിലെ മുതിർന്ന കോൺഗ്രസ് എംപി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ്സ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ ആണ് ബിജെപി. കേരളത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെ ആണ് റിപ്പോർട്ട് പുറത്ത് വന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...