സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ; ചിറ്റാറില്‍ റോഡരുകിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ  അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. കാരികയം പോലെയുള്ള പ്രദേശങ്ങളില്‍ നിരവധി മരങ്ങളാണ് ചുവട് ദ്രവിച്ചും  ചില്ലകള്‍ ഉണങ്ങിയും നില്‍ക്കുന്നത്. ഇത് റോഡിലേക്ക് ഒടിഞ്ഞ് വീഴുന്നതും പതിവാണ്. അപകടകരമായി നില്‍ക്കുന്ന ഈ മരങ്ങള്‍ക്ക് അടിയിലൂടെയാണ് ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ ബസുകള്‍ കടന്നുപോകുന്നത്. കൊച്ചുകുട്ടികളുമായി പോകുന്ന സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷയും ഈ റോഡുകളില്‍ ഇല്ല. ഇനിയുള്ള ദിവസങ്ങളില്‍ മഴയും കാറ്റും ശക്തി പ്രാപിച്ചാല്‍ വലിയ അപകടമാകും ഇത് വരുത്തി വെക്കുക.

വാകമരങ്ങളും പാഴ് മരങ്ങളുമാണ് ഈ പ്രദേശങ്ങളില്‍ കൂടുതലും. അതിനാല്‍ മഴ വെള്ളം ഇലകളില്‍ തങ്ങി നിന്ന് ശിഖരങ്ങള്‍ ഒടിയുന്നതിനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായും സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായും കേരളത്തില്‍ ഇത്തരത്തില്‍ അപകടകരമായ സാഹചര്യത്തിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ നാടപടി സ്വീകരിക്കാറുണ്ട്. എന്നാല്‍ ചിറ്റാര്‍ പഞ്ചായത്തില്‍ ഈ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്നാണ് ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...