കെ-റെയിൽ കേസുകൾ എഴുതിത്തള്ളണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല, കോടതി : പി രാജീവ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: കെ-റെയിലിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എഴുതിത്തള്ളണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. സംസ്ഥാന സർക്കാരിന് കേസ് എഴുതിത്തള്ളാമെന്ന് പറയാം. പക്ഷേ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല കോടതിയാണ്. ശബരിമല കേസിലും ഇതാണ് സ്ഥിതിയെന്നും പി രാജീവ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് വ്യക്തമാക്കിയതാണ്. സിൽവർ ലൈനിന് ബദലുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടി ദുരൂഹമാണെന്ന് രാജീവ് ആരോപിച്ചു. കുടിയൊഴിപ്പിക്കൽ നടപടിക്കായി 14 തവണ പോലീസ് വന്ന് മടങ്ങി പോയ സ്ഥലമാണ്. മുന്നറിയിപ്പില്ലാതെയുള്ള പ്രകോപനമാണുണ്ടായതെന്നും സ്ത്രീകളെയും കുട്ടികളയും വലിച്ചിഴച്ചുവെന്നും രാജീവ് കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാർ വിഷയം പരിഹരിക്കാൻ ഇടപെട്ടു. ഒഴിഞ്ഞുപോകാനുള്ള ബുദ്ധിമുട്ട് സ്ഥലവാസികൾ അറിയിച്ചിരുന്നുവെന്നും രാജീവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസിൽ അന്വേഷണം നടക്കട്ടെ. അന്വേഷണ ഗതി നോക്കി പ്രതികാരനടപടിയാണോ അല്ലയോ എന്ന് വിലയിരുത്താമെന്നും രാജീവ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...